Headlines

kerala14.in

മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ഇനിയും ധാരണയായില്ല

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും…

Read More

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി.സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ;
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തി എല്ലാ സഹായങ്ങളും ഉറപ്പ് നൽകി

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവയ്‌ച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് രാഹുൽ കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി…

Read More

പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനാറ കുറവൻകുഴി ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനെ (19) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദ‌ദാനം നൽകിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്…

Read More

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടിക്ക് ഇന്ന് തുടക്കം; മലബാർ ക്രിസ്ത്യൻ കോളജിൽ വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിയായ ‘നവകേരള കാഴ്‌ചപ്പാടുകൾ’ പരിപാടിക്ക് ഇന്ന് തുടക്കം. ആദ്യ പരിപാടി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചുള്ള വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും. സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. “കഴിഞ്ഞ ഏതാനും വർഷമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം കൈവരിക്കുന്ന നേട്ടങ്ങൾ വളരെ പ്രതീക്ഷ ഉണർത്തുന്നതാണ്. വിദേശരാജ്യങ്ങളിൽ നിന്നടക്കം കേരളത്തിലെ സർവകലാശാലകളിലേക്ക്…

Read More

ആംബുലൻസിൽ കഞ്ചാവ് കടത്ത്; കൊല്ലത്ത് 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്‌ണു, പുനലൂർ  സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്. പത്തനാപുരം മേഖലയിൽ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ്…

Read More

പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ

ആലപ്പുഴ പുന്നപ്രയിൽ പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽപ്രതി പിടിയിൽ.പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിത്ത് (അപ്പച്ചൻ സജിത്ത്-31)ആണ് പിടിയിലായത്.പുന്നപ്ര വടക്ക് കൊല്ലംപറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് കവർന്നത്.പുലർച്ചെ 5.45 ഓടെ ജാൻസി, സെൻ്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനയ്ക്ക് പോകവേ പുൽചെടികൾക്കിടയിൽ പതുങ്ങിയിരുന്ന സജിത്ത് പിന്നിൽ നിന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിനിടെ ജാൻസിയെ ചവിട്ടി വീഴ്ത്തിയ ശേഷം രണ്ട് പവൻ വരുന്ന മാലയുമായി കടന്നുകളഞ്ഞു. ബഹളം…

Read More

വീട്ടമ്മയ്ക്ക് നേരേ കയ്യേറ്റം യുവാവ് അറസ്റ്റിൽ

രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 4 :15 മണിയോടുകൂടി രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടുകയും ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവിന് 60 വര്‍ഷം തടവും പിഴയും

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതി(32)ന് 60 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി ജഡ്ജി കെ. വിദ്യാധരന്റേതാണ് ശിക്ഷാവിധി. 2017-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഇന്‍സ്പെക്ടറായിരുന്ന ആര്‍.സുരേഷ്, ദിലീപ്കുമാര്‍ദാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ്‌കുമാര്‍ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി….

Read More

കോട്ടയം ജില്ലയിൽ പോക്സോ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്;പതിനഞ്ച് വയസിനും പതിനേഴ് വയസിനുമിടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകൾ

കോട്ടയം: കോട്ടയം ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. പത്തു വർഷത്തിനിടെ ജില്ലയിലെ പോക്സോ കേസുകളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തത് 1490 പോക്‌സോ കേസുകളാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പതിനൊന്നാം സ്ഥാനത്തായിരുന്ന കോട്ടയം കഴിഞ്ഞ വർഷം എട്ടാമതായി. 2014ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 67 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, 2023 ൽ അത് 251 ആയി. 2015ൽ 71കേസുകളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial