Headlines

kerala14.in

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ അജിത്ത് പി.എ (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നൽകി അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ മാരായ വിനു റ്റി.വി, സജീവ്. റ്റി, സി.പി.ഓ മാരായ ജിമ്മി…

Read More

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികിൽ ഒതുക്കുന്നതിനിടെ ഡ്രൈവർ മരിച്ചു

കാസർക്കോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ (40) ആണ് മരിച്ചത്.ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു

Read More

അസ്ഥിരതയുടെ പ്രതീകമായി കോൺ ഗ്രസ് മാറി, 370 സീറ്റ് നേടി ബിജെപി  അധികാരത്തിലെത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പി ൽ സമുഹത്തിലെ എല്ലാ വിഭാഗം ആളുകൾ ക്കിടയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ന രേന്ദ്ര മോദി. 370 സീറ്റ് നേടി ബിജെപി രാജ്യ ത്ത് അധികാരത്തിലെത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു. നേതാക്കൾ 400 സീറ്റ് ലക്ഷ്യമാക്കി പ്രവർ ത്തിക്കണം. മണ്ഡലങ്ങളിൽ എല്ലാ നേതാ ക്കളും സജീവമാണം. വിജയം കണക്കിലെ ടുത്ത് അടുത്ത 100 ദിവസം പുതിയ ഊർജ ത്തോടെയും ആവേശത്തോടെയും പ്രവർ ത്തിക്കണം. പ്രവർത്തകർ പുതിയ വോട്ടർ മാരിലേയ്ക്കും പദ്ധതി…

Read More

കുളത്തിൽ വീണു; കല്ലറയിൽ 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിൻ്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തിൽ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയിൽ എത്തിയപ്പോൾ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി. കുളം വീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി…

Read More

മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനെത്തി യവരെ തേനീച്ച ആക്രമിച്ചു; 12 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനെത്തിയവരെ തേനീച്ച ആക്രമിച്ചതിനെത്തുടർന്ന് 12 പേർക്ക് പരിക്ക്. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകൾ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തേനീച്ചകൾ ആക്രമിക്കാനെത്തിയതോടെ അതിഥികൾ പരിഭ്രാന്തരായി ഓടി. ഗുരുതരമായി പരിക്കേറ്റ ചിലർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ മുൻകരുതലുകൾ ഹോട്ടൽ മാനേജ്മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് നിലവിൽ അധികൃതർ ഹോട്ടലിന്റെ ഗാർഡനിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങ് നടക്കുന്നതിനിടെ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചകൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു.

Read More

തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം

പത്തനംതിട്ട :ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൂക്കം വഴിപാടിനിടെ മുകളില്‍ നിന്ന് താഴേ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം…

Read More

‘വാട്ടർ ബെൽ’ മുഴങ്ങും; ഇനി സ്കൂ‌ളുകളിൽ വെള്ളം കുടിക്കാൻ ഇടവേള

സ്കൂളുകളിൽ വെള്ളം കുടിക്കാൻ ഇടവേള. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോൾ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂട് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും കുട്ടികൾക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും…

Read More

നെടുമങ്ങാട് നഗരസഭയിൽ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറന്നു

നെടുമങ്ങാട് :നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭാ പരിധിയിൽ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ജനങ്ങൾക്കും കയ്യെത്തും ദൂരത്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭയിലെ പാറമുട്ടത്തും, മണക്കോട് വാർഡിലെ കാവിയോട്ടുമുകളും,…

Read More

ഗവർണർ വയനാട്ടിലേക്ക് കൊല്ലപ്പെട്ടവരുടെ വീടുകൾ നാളെ സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിലേക്ക് ഗവർണർ എത്തുന്നു തിരുവനന്തപുരത്തു നിന്നും അദ്ദേഹം വൈകീട്ട് മാനന്തവാടിയിലേക്ക് എത്തും വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ട ആളുകളുടെ വീട്ടിൽ ഗവർണർ നാളെ സന്ദർശനം നടത്തും .കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും വീടുകളിലാണ് ഗവര്‍ണര്‍ പോകുക. വയനാട്ടിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.

Read More

‘പണം കിട്ടിയില്ലെങ്കില്‍ പിന്നെങ്ങനെ വണ്ടിയോടിക്കും’? വിദ്യാവാഹിനി ഇനി തുടരാനാവില്ല, കടുപ്പിച്ച് കരാറുകാർ

ഇടുക്കി : സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാത്തതിനാല്‍ വനാതിര്‍ത്തിയിലുള്ള ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കുന്ന വിദ്യാവാഹിനി പദ്ധതി ഇനി തുടരനാവില്ലെന്ന മുന്നറിയിപ്പുമായി ഇടുക്കി ജില്ലയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ ജില്ലയില്‍ അയ്യായിരത്തിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർഗ്ഗ വകുപ്പിന്‍റെ വിശദീകരണം. നവബറില്‍ ജില്ലയിലെ എല്ലാ കരാറുകാര്‍ക്കും സര്‍ക്കാര്‍ ഒരുമാസത്തെ പണം നല്‍കിയിരുന്നു. കുറത്തികുടിയിലെ കുട്ടികള്‍ക്ക് പഠനം മുടങ്ങിയെന്ന മാധ്യമ വാർത്തയെ തുടര്‍ന്നായിരുന്നു നടപടി. ബാക്കി കുടിശിക ഉടന്‍ നല്‍കുമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial