Headlines

വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ



      

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.

വാടക നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റും ബീഹാർ സ്വദേശികളായ രണ്ട് വാടകക്കാരുമായി കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തർക്കത്തിനിടയിൽ പ്രകോപിതരായ പ്രതികൾ അഭിഭാഷകന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വൈറ്റ്ഫീൽഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: