വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ
ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വാടക നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റും ബീഹാർ സ്വദേശികളായ രണ്ട് വാടകക്കാരുമായി കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി…

