Headlines

kerala14.in

ബസ് യാത്രയ്ക്കിടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ബസില്‍ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥി എസ്. മൻവിത്ത്(15) ആണ് മരിച്ചത്. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. അപകടമുണ്ടായ ഉടന്‍ തന്നെ ബസ് നിര്‍ത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മുമ്പും സമാനമായ രീതിയില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ പലപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്.

Read More

പഠന വിനോദയാത്ര വിലക്ക് പ്രതിഷേധവുമായി ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ (AKTMA )

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള പഠന വിനോദയാത്രകൾക്ക് സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രതിഷേധവുമായി ആൾ കേരള ടൂട്ടോറിയൽ അസോസിയേഷൻ (എ. കെ. ടി. എം.എ) രംഗത്ത്. കേരളത്തിലെ ട്യൂഷൻ സ്ഥാപനങ്ങൾ പഠന വിനോദ യാത്രകൾ നടത്തിയാണ് എല്ലാ അധ്യായന വർഷവും മുന്നോട്ട് പോയികൊണ്ടി രുന്നത് .കൂടുതൽ വിദ്യാർത്ഥികളും പഠന വിനോദയാത്ര പോകാൻപൊതു വിദ്യാലയം പോലെ തന്നെ ട്യൂഷൻ സെന്ററുകളാണ് ഉപയോഗിക്കുന്നത്. ബാലവകാശ കമ്മീഷന്റെ രാത്രികാല ട്യൂഷൻ വിലക്കിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് വഴി പരിഹാരം…

Read More

ജി താരയും അഭിറാമും വേഗതാരങ്ങള്‍; പാലക്കാട് കുതിപ്പ് തുടരുന്നു

സംസ്ഥാന സ്കൂൾ കായിക മേളയിൽ അതിവേഗ താരങ്ങളായി മാറി ജി. താരയും പി. അഭിറാമും. ഇരുവരും പാലക്കാടിന്റെ താരങ്ങളാണ്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ താര ഫിനിഷ് ചെയ്തത് 12.35 സെക്കൻഡിൽ. അതേസമയം അഭിറാം 100 മീറ്റർ ഫിനിഷ് ചെയ്തത് 11.10 സെക്കൻഡിൽ. സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്. സബ് ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ ദേവശ്രീയും ആൺകുട്ടികളിൽ പാലക്കാടിന്റെ ജഹീർഖാനും വേഗതാരങ്ങളായി. ജൂനിയർ പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസാ ട്രീസും ജൂനിയർ ആൺ…

Read More

പോത്തൻകോട് സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ

കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് ഗവ. യുപിഎസിലെ താൽക്കാലിക ബസ് ഡ്രൈവറായ സുജൻകുമാറാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തു.താൽക്കാലിക സ്കൂൾ ബസ് ഡ്രൈവറായ സുജൻകുമാർ സ്കൂൾ സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാറുണ്ട്. ഓട്ടോയിൽ കറങ്ങിയാണ് കഞ്ചാവ് വിൽപന. കഴിഞ്ഞ ദിവസം പൊലീസിന് ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 500 രൂപയ്ക്കും…

Read More

പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. കോഴിക്കോട് വടകരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

Read More

2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : 2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ്. പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ചോദിച്ചു. അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന്രാജ്യത്തിന് മുഴുവൻ അറിയാം. ശരത് പവർരാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. ശരത് പവർഅദാനിയെ സംരക്ഷിക്കുന്നില്ല. കൽക്കരി വിലവർദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12000 കോടി രൂപ കൈക്കലാക്കി എന്നും അദ്ദേഹംആരോപിച്ചു.ഫിനാൻഷ്യൽ ടൈംസ് പത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ…

Read More

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം; ഏഷ്യന്‍ ഗെയിംസില്‍ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികമായി നല്‍കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള…

Read More

കേരള നിയമസഭാ അവാർഡ് എം ടി വാസുദേവൻ നായർക്ക്

തിരുവനന്തപുരം: കേരള നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക്. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. അശോകന്‍ ചരുവില്‍, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. നവംബര്‍ 1 മുതല്‍ 7…

Read More

കാട്ടാക്കട മണ്ഡലത്തിൽ ഇനി പച്ചക്കറിക്കാലം നട്ടുനനച്ച്,പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട’ പദ്ധതിക്ക് തുടക്കമായി

കാട്ടാക്കട :ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട’ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പച്ചക്കറി കൃഷിയിൽ കേരളത്തിന് വളരെയേറെ മുന്നോട്ട് പോകാനുണ്ടെന്നും അതിന് കൂട്ടായ പരിശ്രമം…

Read More

ഒറ്റമരം
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഒറ്റമരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിഞ്ഞാലോ….ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമ ആ കഥ പറയുന്നു….കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ സിനിമ യുടെ സെൻസറിങ് കഴിഞ്ഞു. U സർട്ടിഫിക്കറ്റ് നേടിയ ഈചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു.നടൻ സോമു മാത്യു, ക്യാമറ മാൻ രാജേഷ് പീറ്റർ, അസോസിയേറ്റ് ഡയറക്ടർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial