പി.എസ്.സി.യ്ക്ക് ആധാർ പരിശോധിക്കാൻ അധികാരം
തിരുവനന്തപുരം: സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർത്ഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി.എസ്.സി. നടത്തുക. ഉദ്യോഗാർത്ഥി നൽകേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാർ പരിശോധന നടത്താൻ യുഐഡിയുടെ (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി. സർക്കാർ…

