Headlines

kerala14.in

മലയാളമറിയില്ല, രാജിക്കത്തെന്നറിയാതെ ഒപ്പിട്ടു; ലീഗ് നേതാവിനെതിരേ ആരോപണവുമായി എസ്ഡിപിഐ പഞ്ചായത്തംഗം

കാസർകോട് :മൊഗ്രാൽ പഞ്ചായത്ത് ഭരണസമിതിയിലെ സഹപ്രവർത്തകൻ കബളിപ്പിച്ച് രാജിവെപ്പിച്ചെന്ന ആരോപണവുമായി പഞ്ചായത്തംഗം. കാസർകോട് മൊഗ്രാൽ പുത്തൂരിലെ കല്ലങ്കൈ വാർഡിൽ നിന്നുള്ള എസ്.ഡി.പി.ഐ. അംഗമായ ദീക്ഷിതാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ തന്നെ മുസ്ലിം ലീഗ് അംഗത്തിനെതിരേ രംഗത്തെത്തിയത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് രാജിക്കത്തിൽ ഒപ്പിടീപ്പിച്ച് സെക്രട്ടറിയെ ഏൽപ്പിച്ചുവെന്നാണ് ദീക്ഷിതിന്റെ ആരോപണം. രാജിക്കത്തായിരുന്നു താൻ നൽകിയത് എന്ന് അറിയുന്നത് പിന്നീട് മറ്റുള്ളവർ പറഞ്ഞപ്പോൾ മാത്രമായിരുന്നു എന്ന് ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ 12-ന് പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെയുള്ളവർ തന്നെ സമീപിച്ച് മലയാളത്തിൽ…

Read More

എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപ്രതികളിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഗതാഗതം താൽകാലികമായി തടസപ്പെട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

Read More

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, വിമാനത്താവളത്തിൽ നിന്നും 1.20 കോടിയുടെ സ്വര്‍ണം പിടികൂടി; മൂന്നു യാത്രക്കാർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വർണ വേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൂന്നു യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.20 കോടിയുടെ സ്വര്‍ണം. ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇന്നലെ പുലർച്ചയ്ക്ക് രണ്ടു മണിക്ക് ഷാർജയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും പുലർച്ചെ നാലു മണിക്കെത്തിയ എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.സെയ്ദ് അലി ടേപ്പിനകത്താണ് സ്വർണം ഒളിപ്പിച്ച് കടത്തിയത്.സ്വകാര്യ ഭാഗത്ത് സ്വർണം…

Read More

ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു ഷാളുകൊണ്ട് കഴുത്തുമുറുക്കി കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെതലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്ലി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരുളുമായി ബന്ധമുണ്ടെന്ന ആഷ്ളിയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിനിപ്പുറമാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. 2018 ഓക്ടോബർ 9- നായിരുന്നുകേസിനാസ്പദമായ സംഭവം. അതിക്രൂരമായാണ് ആഷ്ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലിത്ത സമയത്തായിരുന്നു കൊലപാതകം.അതുകൊണ്ട് തന്നെ കേസിൽദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ…

Read More

ഗാസയിലെ ആശുപത്രിയിൽ ബോംബിട്ട് ഇസ്രായേൽ 500ലധികം പേർ കൊല്ലപ്പെട്ടു

ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചു. ആശുപത്രിയിൽ പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം…

Read More

ചലച്ചിത്ര താരം കുണ്ടറ ജോണി അന്തരിച്ചു.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളത്തിലെ പ്രശസ്ത നടനാണ് കുണ്ടറ ജോണി. 1979-ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചത്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാന ചിത്രം

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി യോഗം ചേർന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രി പരിപാലന സമിതി യോഗം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ ചേർന്നു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിനായി സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പങ്കെടുത്തു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനവും കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ആശുപത്രിയിൽ ആരംഭിക്കുന്നതും ചർച്ച ചെയ്തു….

Read More

ജില്ലാ കേരളോത്സവം നവംബർ 11മുതല്‍ അഴൂരിൽ: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം ജില്ലാതല കേരളോത്സവം നവംബർ 11 മുതൽ 15 വരെ അഴൂർ ഗ്രാമപഞ്ചായത്തിൽ നടക്കും . ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം അഴൂർ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളോത്സവം പോലുള നൂതനമായ പരിപാടികൾ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം യോഗത്തിൽ അധ്യക്ഷയായി….

Read More

69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിൽ വിതരണം ചെയ്തു. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം വിതരണം ചെയ്തത്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മലയാളിയായ ഷാഹി കബീർ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി….

Read More

അഴിമതി രാഷ്ട്രീയം; എൽഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം നാളെ

തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. അഴിമതി രാഷ്ട്രീയ വിഷയമാക്കിയാണ് സമരം. കേരളത്തിൽ കൊള്ളക്കാരുടെ ഭരണമാണെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുകയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുകയും ചെയ്യും. എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial