Headlines

kerala14.in

തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികയെ കടന്നുപിടിച്ച യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ കടന്നു പിടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കരുവിലാഞ്ചി ശാലോംകോണത്ത് പുത്തൻവീട്ടിൽ പ്രസാദ് (42), തൈക്കാട് കണ്ണേറ്റുമുക്ക് വിളയിൽ വീട്ടിലെ ഉണ്ണികൃഷ്ണൻ (33) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിളപ്പിൽശാലയിൽ പള്ളിമുക്ക് പള്ളിക്ക് സമീപത്ത് വെച്ചാണ് അതിക്രമം നടന്നത്. കുണ്ടമൺകടവ് – പേയാട് റോഡിലൂടെ സ്കൂട്ടർ ഓടിച്ചു വന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന് പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപം എത്തിയ…

Read More

കായിക മേളയല്ല ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’: പേര് മാറ്റം അടുത്ത വർഷമെന്ന് വിദ്യാഭ്യാസ മന്ത്രി 

സംസ്ഥാന സ്‌കൂൾ കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ രീതിയിൽ പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വർഷം പ്രശ്നം പരിഹരിക്കാം. ഇപ്പോൾ…

Read More

ശിവകാശിയില്‍ പടക്കശാലകളില്‍ സ്‌ഫോടനം: 10 മരണം

ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒമ്പതുപേർ മരിച്ചു. വിരുതുനഗർ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരംഅടിമലത്തുറയിൽ പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. മരിയ നിലയം ആശുപത്രിക്കെതിരെയാണ് ആരോപണം.ആശുപത്രിയില്‍ ഐ.സി.യുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി

Read More

കാലാവസ്ഥാ അറിയിപ്പ് പുതുക്കി;വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

Read More

മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയ; ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി

മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു.ചടങ്ങിന്…

Read More

നവകേരള സദസ്: അരുവിക്കരയിൽ ഡിസംബര്‍ 22ന്, വിപുലമായ സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി അരുവിക്കര മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്ന് മന്ത്രി…

Read More

തളിപ്പറമ്പിൽ സിപിഐ ബദല്‍ കുടുംബസംഗമം നാളെ

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം നാളെ.കഴിഞ്ഞ 10 ന് കീഴാറ്റൂരില്‍ സി.പി.ഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സി.പി.എം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സി.പി.ഐ തനിച്ച് തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്. വൈകുന്നേരം 5 ന് മാന്തംകുണ്ട് ചെഗുവേര കലാസമിതിക്ക് സമീപം നടക്കുന്ന കുടുംബസംഗമം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്യും.സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, സി.ലക്ഷ്മണന്‍,…

Read More

വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പിന്നിൽ മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണി, പരാതി നൽകി കുടുംബം

പാലക്കാട്: വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല (58) ആണ് മരിച്ചത്. വത്സലയുടെ ആത്മഹത്യക്ക് കാരണം മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് എന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ചായക്കട തൊഴിലാളിയാണ് വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇതിൽ പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി…

Read More

ഇന്ത്യയിൽ സ്വവർഗ്ഗവിവാഹത്തിന് നിയമസാധുതയില്ല, ഹർജി തള്ളി

ന്യൂഡൽഹി: സ്വവർഗ്ഗ വിവഹത്തിന് നിയമ സാധുതയില്ലന്ന് സുപ്രീം കോടതി. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial