kerala14.in

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം; ‘മാനവികതയുടെ ശത്രു അധിനിവേശം’ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ‘മാനവികതയുടെ ശത്രു അധിനിവേശം’ എന്ന പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലസ്തീനെ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ പ്രേരിപ്പിക്കുകയാണ്. യു.എൻ നേരത്തെ പ്രഖ്യാപിച്ച ദ്വിരാഷ്ട്രവാദം അടിയന്തരമായി നടപ്പാക്കണമെന്നും ഇക്കാര്യമാണ് ഇന്ത്യ ആവശ്യപ്പെടേണ്ടതെന്നും നേതാക്കൾ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസികൾ കേന്ദ്രം ഭരിക്കുന്നവരുടെ പോഷകസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനാലാണ് സഹകരണമേഖലയെ തകർക്കുന്നതും മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്നതുമെല്ലാം. ‘സഹകരണമേഖലയെ തകർക്കരുത്, ഇ.ഡിയുടേത് രാഷ്ട്രീയവേട്ട’ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 19ന് മുഴുവൻ…

Read More

ബീഹാറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ പാളം തെറ്റി; നാല് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

പട്‌ന: ബീഹാറിലെ ബക്‌സറിനുസമീപം ട്രയിൻ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ (12506) പാളം ആണ് തെറ്റിയത്.ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്‌. ഡല്‍ഹിയിലെ അനന്ത്‌വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു തീവണ്ടി. മൂന്ന് കോച്ചുകള്‍ പാളംതെറ്റിയെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തനിവാരണസേനയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. സമീപപ്രദേശത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി

Read More

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ടെലിവിഷൻ താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യനെറ്റ് കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയനായ താരമാണ് ബിനു ബി കമൽ ,ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Read More

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം; രോഹിത്തിന് സെഞ്ച്വറി, കോലിയ്ക്ക് അർധ സെഞ്ച്വറി

ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 273 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നടിയ ജസ്പ്രിത് ബുമ്ര അഫ്ഗാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (84 പന്തില്‍ 131) അതിവേഗ സെഞ്ചുറി…

Read More

സംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

ദില്ലി: സംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ ബാക്ക്‌യാർഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്. ഞായറാഴ്ചയാണ് സൺബേൺ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇരുപത്തഞ്ച് പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്.സംഭവ സ്ഥലത്ത് നിന്ന് 12 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട്…

Read More

തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂർ വടക്കേ സ്റ്റാൻറിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണുത്തി മയൂര ഇൻ എന്നീ ഹോട്ടലുകളിൽ നിന്നാണ് തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടൽ സനയിൽ നിന്ന് പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, പഴകിയ ബീൻസ് എന്നിവയാണ് പിടികൂടിയത്. ഈ ഹോട്ടലിലെ അടുക്കള വൃത്തിഹീനമാണെന്നും പരിശോധനയിൽ കണ്ടെത്തി. വൈറ്റ് പാലസിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു കിലോ ഇറച്ചിയും…

Read More

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം

കൊച്ചി:കേരളത്തിലെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം. ഇനിമുതല്‍ സാരിക്കൊപ്പം സൽവാർ കമീസും ഷർട്ടും പാന്‍റും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാവുന്നതാണ്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഡ്രസ് കോഡ് പരിഷ്കരണം. ധരിക്കാവുന്ന വസ്ത്രത്തില്‍ നീളമുള്ള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാരിക്കു പുറമേ മറ്റ് വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വസ്ത്രധാരണം ജുഡീഷ്യൽ…

Read More

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കൊരട്ടി ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കാറില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. തിരുവനന്തപുരം സ്വദേശി ഷാജിയാണ് വാഹനം ഓടിച്ചിരുന്നത്. തൃശൂര്‍ ഭാ​ഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. കൊരട്ടിക്ക് മുമ്പ് മുരിങ്ങൂരില്‍ വെച്ച് കാറില്‍ നിന്നും കരിഞ്ഞ മണം വരുന്നതും പുക ഉയരുന്നതും കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഇതിനു പിന്നാലെ കാര്‍ കത്തിയമര്‍ന്നു. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ്…

Read More

വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ടു; പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

മലപ്പുറം: പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. വീടിനു നമ്പർ ഇടാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പുളിക്കൽ സ്വദേശി മുഫീദ് വിജിലൻസിന് പരാതി നൽകിയത്. അതേസമയം കഴിഞ്ഞാഴ്ച കാസർഗോഡ് കാഞ്ഞങ്ങാട് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായിരുന്നു. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വെങ്കിടഗിരിയാണ് പിടിയിലായത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്‍റ് ആണ് ഡോക്ടർ…

Read More

സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial