kerala14.in

KSU വിന്റെ DGP ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുട്ടയില്‍ മുളക്‌പൊടി പ്രയോഗവും ഗോലി ഏറും

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാന്‍ കെഎസ്‌യുക്കാര്‍ കൊണ്ടുവന്ന ഗോലികള്‍ പൊലിസ് പിടിച്ചെടുത്തു. ആല്‍ത്തറ സിഐടിയു ചുമട് തൊഴിലാളികളുടെ ഷെഡില്‍ കയറി കെഎസ്‌യുക്കാര്‍ അതിക്രമം കിട്ടി. കെഎസ്‌യു സമരത്തെ തുടര്‍ന്ന് പരീക്ഷക്കായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും…

Read More

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി; നാളെ നിര്‍ണായകം

കൊച്ചി: ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നല്‍കിയിട്ടില്ല, പ്രതിഫലം നല്‍കിയില്ല എന്നീ പരാതികളാണ് ഹര്‍ജിക്കാരനായ എഴുത്തുകാരന്‍ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരില്‍ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

Read More

തലസ്ഥാനം ഇന്നും അക്രമാസക്തം; കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും സംഘർഷം. കെ എസ് യുവിന്റെ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. പോലീസ് കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെയാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ്…

Read More

45കാരിയുടെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ച

ഹൈദരാബാദ്: വീട്ടിനുള്ളിൽ 45കാരിയുടെ മൃതദേഹത്തിന് ഒപ്പം ഒരാഴ്ച കഴിഞ്ഞ് അമ്മയും സഹോദരനും. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേയ്ക്ക് വരാൻ തുടങ്ങിയതോടെ, നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് വീട്ടിൽ മൃതദേഹത്തിന് ഒപ്പം അമ്മയും സഹോദരനും കഴിയുന്നതാണ് കണ്ടത്. ഇരുവരും മാനസിക വെല്ലുവിളികൾ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഹൈദരാബാദിൽ ബുധനാഴ്ചയാണ് സംഭവം. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേയ്ക്ക് വരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തി വിളിച്ചപ്പോൾ ആരും പ്രതികരിച്ചില്ല….

Read More

നവകേരള സദസ്സ് അവസാന ഘട്ടത്തിലേക്ക്; തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ 

തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ…

Read More

റേഷൻ കാർഡ്‌ – ആധാർ ബന്ധിപ്പിക്കൽ മാർച്ച്‌ 31 വരെ

ന്യൂഡൽഹി: മാർച്ച്‌ 31 വരെ റേഷൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കാമെന്ന്‌ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ തിരിച്ചറിയൽ കാർഡ്‌, പാൻ കാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌, ഗസറ്റഡ്‌ ഓഫീസറുടെ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള സാക്ഷ്യപത്രം, ഫോട്ടോയും പേരുമുള്ള തപാൽ വകുപ്പ്‌ മേൽവിലാസ കാർഡ്‌, ഫോട്ടോയുള്ള കിസാൻ പാസ്‌ബുക്ക്‌ എന്നിവ ഗുണഭോക്താക്കൾക്ക്‌ ഉപയോഗിക്കാം. ഒരു രാജ്യം, ഒരു റേഷൻ കാർഡ്‌ പദ്ധതിയുടെ ഭാഗമായി 99.8 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു; ചേർത്തലയിൽ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചേർത്തല: കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. ഇതേ വാഹനത്തിലെ കണ്ടക്ടറേയും കഞ്ചാവ് ഉപയോ​ഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഉദയംപറമ്പ് സാജൻ(35),മാരാരിക്കുളം പാവനാട്ട് ഭവൻ അമൽ(23) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചേർത്തല സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിലാണ് സർവീസ് കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയ സ്വകാര്യ ബസിൽ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്….

Read More

മുഖ്യമന്ത്രിയുടെ നേരെ കരിങ്കൊടി ;ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറ്റിങ്ങള്‍ ആലങ്കോടു ജംഗ്ഷനിൽ വച്ചാണ് ഇരു പർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. ‌റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി. ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിന്…

Read More

കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial