നവകേരള സദസ്സിന് ഇന്ന് സമാപനം
തിരുവനന്തപുരം :കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച നവകേരള സദസ് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. 35 ദിവസം പിന്നിട്ടാണ് ഇന്ന് യാത്ര സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ്. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു.അടുത്ത മാസം 1, 2…

