kerala14.in

കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് കരിക്കകം സ്വദേശി ഗോപകുമാർ ചാടി മരിച്ചത്. രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാർഡിൽ കിടപ്പുരോഗിയായിരുന്നു ഗോപകുമാർ.കുറച്ച് നാളായി ഗോപകുമാർ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം…

Read More

ബ്രൂസല്ലോസിസ് രോഗബാധ: പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം വെമ്പായത്ത് ജന്തുജന്യ ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ്. രോഗം സ്ഥിരീകരിച്ച ക്ഷീരകർഷകന്റെ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം നാളെ കിട്ടിയേക്കും. നേരത്തെ നടത്തിയ പരിശോധനയിൽ വീട്ടിലെ മൃഗങ്ങളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പാലിലൂടെയും, പാലുൽപന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും ഇവ ഉപയോഗിക്കരുത് എന്ന് മൃഗസംരക്ഷണവകുപ്പിന്റെ നിർദ്ദേശം ഉണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവർ…

Read More

ആൻസൺ പോൾ നായകനാകുന്ന റൊമാന്റിക് ത്രില്ലർ ചിത്രം താൾ: ടൈറ്റിൽ പോസ്റ്റർ റിലീസായി

മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂടി എത്തുന്നു. താൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി,എം.ജയചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്…

Read More

കായികതാരങ്ങള്‍ കേരളം വിട്ടുപോവുന്നു, ഉള്ളവരെ ഓടിക്കരുത് ; ഹൈക്കോടതി

കൊച്ചി: കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി. ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് 2013 ല്‍ അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയില്‍ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം. വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയോട് വിശദീകരണം കോടതി തേടി. താരം…

Read More

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ്നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; 125.397 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 125.397 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.എംഡിഎംഎ കടത്താൻ ഉപയോഗിച്ച രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും പിടിച്ചെടുത്തു. ബംഗലൂരുവിൽ നിന്നും എംഡിഎംഎ കടത്തിയ യുവാക്കളാണ് പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിൽ നിന്നും 14.5 കിലോ കഞ്ചാവും പിടികൂടി. നെടുമങ്ങാട് സ്വദേശി മഹേഷ് പിടിയിലായി. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ്…

Read More

തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. . പ്രതികളുടെ വാദം തള്ളിയ കോടതി ഈ മാസം 25-ന് ആറുപ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജിയും അന്ന് പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കേസ്. സുന്ദരി തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി….

Read More

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്നാട്ടിൽ നാല് പൊലീസുകാർ പിടിയിൽ

ചെന്നൈ: പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ നാലുപോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെയാണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ കഴിഞ്ഞയാഴ്ചയാണ് പീഡനം നടന്നത്. 19…

Read More

സഹകരണമേഖലയെ തകർക്കാൻ ശ്രമം: അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് നടത്തി. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയിൽ ജോലിചെയ്യുന്നത്. ഉപജീവനമാർഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണ മേഖലയെ ആശ്രയിക്കുന്നു. സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയും തകർക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇടുക്കി തൊടുപുഴ നിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന പ്രതിഷേധ നാദസ് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial