kerala14.in

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണ്ണം ഇന്ത്യ വെടിവച്ചിട്ടു ;പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോർഡ്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വെടിവച്ചിട്ടിട്ടു ഇന്ത്യ സ്വർണ്ണം നേടി. ഈ ഏഷ്യൻ ഗെയിംസിൽ നേടുന്നആദ്യ സ്വർണ്ണമാണിത്.ഷൂട്ടിങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സുവർണ നേട്ടം. പുരുഷൻമാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇന്ത്യൻ ടീം ലോക റെക്കോർഡോടെ സ്വർണം നേടിയത്. ദിവ്യാൻഷ് സിങ് പൻവാർ, രുദ്രാക്ഷ് ബാലാസഹേബ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവർണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. മൊത്തം 1893.7 പോയിന്റുകൾ…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സനലാണ് പന്തളം പൊലീസിന്റെവലയിലായത്. രണ്ടു വർഷമായി വിവിധസ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഉൾവനത്തിൽ ഒളിവിൽ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സനൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്….

Read More

രണ്ട് ചക്രവാതച്ചുഴി ;ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുണ്ടാവാൻ കാരണം. സെപ്റ്റംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 28ന് ആറു ജില്ലകൾക്കും യെല്ലോ അലേർട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിന്…

Read More

ആരോഗ്യ മേഖലയ്ക്ക് മികവിന്റെ അംഗീകാരം; കേരളത്തിന് രണ്ട് കേന്ദ്രസർക്കാർ പുരസ്കാരങ്ങൾ

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള…

Read More

രാജാ രവിവർമ ആർട്ട് ഗ്യാലറി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : രാജാ രവിവർമയുടെ അമൂല്യങ്ങളായ പെയിന്റിങ് സൃഷ്ടികൾ ഉൾപ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച രാജാ രവിവർമ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം മ്യൂസിയത്തിൽ വൈകിട്ട് 5.30നു നടക്കുന്ന ചടങ്ങിൽ മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുക്കും. രവിവർമ്മയുടെ 46 ചിത്രങ്ങളും അത്യപൂർവമായ പെൻസിൽ സ്കെച്ചുകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ…

Read More

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 99 റൺസ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇൻഡോർ: രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 99 റൺസിന്റെ ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ജയിക്കാൻ 400 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 28.2 ഓവറിൽ 216 റൺസിനു എല്ലാവരും പുറത്തായി. ഡേവിഡ് വാർണർ (53), അബോട്ട് (54) എന്നിവർക്കു മാത്രമാണ് ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. അശ്വിനും, ജഡേജയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ശ്രേയസ് അയ്യരും…

Read More

സംസ്ഥാനത്ത് നബിദിനം പ്രമാണിച്ചുള്ള പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. നബിദിനം പ്രമാണിച്ചുള്ള അവധിയിൽ ആണ് മാറ്റം. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എംഎൽഎ കത്ത് നൽകിയിരുന്നു. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന്…

Read More

ലഹരിക്കെതിരേ പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്’; സംസ്ഥാന വ്യാപക പരിശോധന, 244 പേർ അറസ്റ്റിൽ

ലഹരിക്കെതിരേ പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപക പരിശോധന, 244 പേർ അറസ്റ്റിൽ തിരുവനന്തപുരം:ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയാനായി ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട് സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറലിൽമാത്രം…

Read More

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു

നെടുമങ്ങാട് : പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി ക്ഷീരസംഘത്തിലേക്ക് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. 3.20ന് ചേപ്പിലോട്ടുനിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിൻ്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ…

Read More

തീയേറ്ററിലെ വാക്ക് തർക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു;തിരുവല്ലയിൽ യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: സിനിമ തീയേറ്ററിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പാണ്ടനാട് സ്വദേശി സുധീഷ്, പ്രതികളെ ഒളിവിൽ താമസിപ്പിച്ച കീഴ്ച്ചേരി മേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ കടപ്ര സ്വദേശി നിഷാദ് ഒളിവിലാണ്. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പരുമല സ്വദേശികളായ മൂന്ന് പേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തിരുവല്ല കടപ്രയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സിനിമ കാണുന്നതിനിടെ ഉണ്ടായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial