യുവതലമുറയെ കായികമേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരിഉപയോഗത്തില്‍ നിന്ന് അകറ്റണം:മുഖ്യമന്ത്രി
കണ്ണൂർ: യുവതലമുറയെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും. അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുക. മൂന്ന് ഫുട്‌ബോള്‍ അക്കാദമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും…

