സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ; ജനസദസ് പര്യടനം മുഖ്യ അജണ്ട
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും പങ്കെടുക്കുന്ന ജനസദസ് പര്യടനപരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട. പരിപാടി ജനകീയമാക്കാൻ ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതൽ ആരംഭിക്കണം എന്നാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. സർക്കാരിന്റെ പരിപാടിയായ ജന സദസ്സ്സംഘടിപ്പിക്കുന്നതിൽ പാർട്ടി ഘടകങ്ങളുടെ പൂർണ പിന്തുണ വേണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിന്റെ അവലോകനവും സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കും.

