kerala14.in

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ കനത്ത മഴ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങി, ജാഗ്രത നിർദേശം

ചെന്നൈ: ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടം. രാത്രി പെയ്ത മഴയിൽ നഗരത്തിൻറ പ്രധാനമേഖലയിൽ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപെട്ട്, കഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകൾ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കൈമാറിയിട്ടുണ്ട്. അതിനിടെ, ഹസൻ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്….

Read More

ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നു; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസുമായി കെ. സുധാകരൻ

ന്യൂഡൽഹി: കേരള പൊലീസിന്റെ നടപടികൾക്കെതിരെ പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ. സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി കേരള പൊലീസ് തകർക്കുന്നുവെന്നാണ് അടിയന്തര പ്രമേയ നോട്ടീസിൽ സുധാകരൻ വിമർശിക്കുന്നത്. കേരള പൊലീസ് സാധാരണ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു എന്നും സുധാകരൻ ആരോപിക്കുന്നു. സഭ നിർത്തിവെച്ച് കേരള പൊലീസിന്റെ അതിക്രമം ചർച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Read More

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ. ആപ്പ് തയ്യാറാക്കിയത് തന്റെ നിർദ്ദേശ പ്രകാരമെന്ന് ജയ്സൺ മുകളേൽ സമ്മതിച്ചു. വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നും ജയ്സൺ മൊഴിനൽകി. കാസർകോട് വെച്ചാണ് സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയത്. കേസിലെ ആറാം പ്രതിയായ ജയ്സൺ യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി വിലക്ക് കാരണം ജയ്സണെ അറസ്റ്റ് ചെയ്തിട്ടില്ല. കാസർഗോഡ്…

Read More

ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ആശുപത്രി കോമ്പൗണ്ടിൽ വച്ച് കാറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിനുള്ളിൽ വച്ച് കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ ഭാര്യ ഷീന (48) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്തിടത്തു നിന്നും മുൻപോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ…

Read More

മലപ്പുറത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വൈദ്യുത വേലിയിൽ നിന്നെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു

Read More

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു.

കൊച്ചി: മുതിർന്ന മുൻ ഐഎഎസ്ഉദ്യോഗസ്ഥനും മുൻ രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച്‌ചയായി ചികിത്സയിലായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്. 2014 ൽ എറണാകുളത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ക്രിസ്റ്റി ഫെർണാണ്ടസ് ഇടതു സ്ഥാനാർത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, മോദിക്ക് കീഴിൽ വിവിധ…

Read More

മിസോറം നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്ന്

ന്യൂഡൽഹി: മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്. മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും കഴിഞ്ഞ ദിവസം നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. മിസോ ജനതയിൽ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ചാണ് വോട്ടെണ്ണൽ ഇന്നത്തേക്ക് മാറ്റിയത്. മിസോറമിൽ ഭരണകക്ഷിയായ എം.എൻ.എഫും സെഡ്.പി.എമ്മും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. നവംബർ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ് നടന്നത്

Read More

ബുധനാഴ്ച സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് ആഹ്വാനം ചെയ്‌ എസ്എഫ്എ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്എ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കും എന്ന് അറിയിച്ചു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്. ഡിസംബർ 6ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗവർണർ വസതിയായ രാജ് ഭവൻ വളയാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് വക്താവായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ പ്രതിഷേധാർഹമാണ്.

Read More

പാർട്ടി ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറി സ്ഥലംവിട്ടു; കമ്മിറ്റി കൂടാനെത്തിയ എഐവൈഎഫ് നേതാക്കൾ പുറത്ത്; പത്തനംതിട്ട സിപിഐയിൽ പുതിയ വിവാദം

പത്തനംതിട്ട: പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിൽ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവർത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ…

Read More

സിനിമാ പ്രവർത്തകരാണെന്ന വ്യാജേന വാടകവീട്ടിൽ മയക്ക് മരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : സിനിമാ പ്രവർത്തകരാണെന്നവ്യാജേന വീട് വാടകയ്ക്കെ‌ടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തിയ 2 പേരെ പിടികൂടി. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ, നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. 19 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്‌മരുന്ന് വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial