Headlines

kerala14.in

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി

       2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം. വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കലാ വിഭാഗത്തിൽ രാജശ്രീ വാര്യർക്കും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പി ബി അനീഷിനും കേരളപ്രഭ പുരസ്കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ, നാവികൻ അഭിലാഷ് ടോമി, കൊല്ലം ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്‌ലിയാർ, ജെൻ റോബോട്ടിക്സ് സ്ഥാപകൻ എം കെ വിമൽ ഗോവിന്ദ്, ജിലു മോൾ മാരിയറ്റ് എന്നിവർക്ക്…

Read More

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

       സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്. സർക്കാർ വാഹനങ്ങൾ- KL-90, KL 90D എന്നീ നമ്പറുകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90A, KL 90E നമ്പർ ആയിരിക്കും….

Read More

അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; തക്കം നോക്കി വീട് കൊള്ളയടിച്ച് കള്ളന്മാർ, പിടിയില്‍

           തിരുവനന്തപുരം : അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. റബര്‍ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികള്‍ മോഷ്ടിച്ചത്. കാട്ടില്‍ നിന്ന് പറിച്ച വിഷകൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് മോഹനന്‍കാണിയുടെ കുടുംബത്തിലെ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ…

Read More

ഇത്തവണ ക്ഷേമപെൻഷനായി ലഭിക്കുക 3600 രൂപ; കൂട്ടിയ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയുടെ അവസാന ഗഡുവും ലഭിക്കും

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824…

Read More

കാമുകനുമായുള്ള ബന്ധം വിലക്കി;പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

ബംഗളൂരു: കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകുയും ചെയ്തു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ…

Read More

ജെം ആയി ജെമീമ, പടനയിച്ച് ഹര്‍മന്‍, കരുത്തരായ ഓസീസിനെ മലര്‍ത്തിയടിച്ച് പ്രതികാരം, ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍

           മുംബൈ : വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത്…

Read More

ഇന്‍സ്റ്റഗ്രാം റീലിനെച്ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം

       മലപ്പുറം : മലപ്പുറത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കു വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. 15ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. വയറില്‍ കുത്തി. ചുമരിലേക്ക് തള്ളിയപ്പോള്‍ തല ഇടിച്ചു. നിലത്ത് വീണ മകനെ ചവിട്ടി. തലച്ചോറില്‍ മൂന്നിടത്ത് രക്തം കട്ടപിച്ചിട്ടിട്ടുണ്ട്. അത് വ്യാപിക്കുന്നുണ്ട്. ഐസിയുവിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത്…

Read More

‘കുഞ്ഞിന്‍റെ അമ്മയാവണം’, ഗർഭിണിയാക്കൽ ജോലിക്ക് ശമ്പളം 25 ലക്ഷം; പരസ്യം കണ്ട് വിശ്വസിച്ച യുവാവിന് പോയത് 11 ലക്ഷം

പൂനെ: യുവതിയെ ഗർഭം ധരിപ്പിച്ചാൽ പണം ലഭിക്കുമെന്ന പരസ്യത്തിൽ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. പൂനെയിലെ കോൺട്രാക്ടറായ യുവാവ് ആണ് തട്ടിപ്പിനിരായായത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ആണ് സംഭവം. സമൂഹമാധ്യമത്തിൽ കണ്ട ഒരു വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം. ‘തനിക്ക് ഗർഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നു. അയാൾക്ക് 25 ലക്ഷം രൂപ നൽകും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്‌നമല്ല’ എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി മൊബൈൽ…

Read More

8 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ; നിറഞ്ഞ പുഞ്ചിരിയോടെ കൈവീശി മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ചെന്നൈയിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് താരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചികില്‍സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വ്യവസായ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ എത്തിയിരുന്നു.  കൂടാതെ അദ്ദേഹത്തിന്റെ സന്തത സഹചാരികളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോടോ ആരാധകരോടും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം കൈവീശി അഭിവാദ്യം…

Read More

പാലക്കാട് സ്പിരിറ്റ് കേസ്; സ്പിരിറ്റ് എത്തിച്ചത് കളളിൽ കലക്കാൻ എന്ന് പിടിയിലായ സിപിഐഎം ലോക്കൽ സെക്രട്ടറി

       പാലക്കാട് : പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സ്പിരിറ്റ് എത്തിച്ചത് കളളിൽ കലക്കാൻ എന്ന് പിടിയിലായ സിപിഐഎം ലോക്കൽ സെക്രട്ടറി. മീനാക്ഷിപുരം പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കളളിൽ കലക്കാൻ ആണ് സ്പിരിറ്റ് എത്തിച്ചതെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി ഹരിദാസൻ മൊഴി നൽകിയത്. പ്രദേശത്തെ കള്ള് ചെത്തുന്ന തോപ്പുകളിലേക്കായാണ് സ്പിരിറ്റ് എത്തിച്ചത് എന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സിപിഐഎം ലോക്കൽ സെക്രട്ടറി ഇന്നലെയായിരുന്നു കീഴടങ്ങിയത്. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial