പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിൽ തർക്കം; യുവാവിന്റെ മൂക്ക് മുറിച്ച് ഭാര്യാസഹോദരനും സംഘവും; ഭാര്യയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു
ജയ്പൂർ: പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടർന്ന് സംഘർഷം. യുവാവിന്റെ മൂക്ക് മുറിച്ച് യുവതിയുടെ വീട്ടുകാർ. യുവതിയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ബാർമർ ഗ്രാമത്തിലാണ് സംഭവം. കല്യാണപ്പെണ്ണിന്റെ വീട്ടുകാരാണ് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ മൂത്ത സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിന് പകരമായി, യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ അമ്മാവനെ ഉപദ്രവിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാജസ്ഥാനിലെ ബാര്‍മര്‍ ഗ്രാമത്തിലെ ശ്രാവണ്‍…

