എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനം;ചേപ്പാട് പഞ്ചായത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു
ഹരിപ്പാട്: എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനം. ചേപ്പാട് പഞ്ചായത്തില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു. ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിക്കുകയും ചെയ്ത ബിന്ദു രാജേന്ദ്രനാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്. കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി മത്സരിക്കുകയും ഒരു ജാതിസംഘടനയുടെ വക്താവായി നിലകൊണ്ട് വിജയിക്കുകയും ചെയ്ത ടി തുളസിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന്…

