kerala14.in

വർക്കല ലീന മണി കൊലപാതകത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

വർക്കല. ലീന മണി കൊലപാതകത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ.കൊല്ലപ്പെട്ട ലീന മണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് പിടിയിലായത്.സ്വത്തു തർക്കത്തിന്റെ പേരിലായിരുന്നു വീട്ടമ്മയെ ബന്ധുക്കളായ നാലു പേർ ചേർന്ന്കൊലപ്പെടുത്തിയത്. കഴിഞ്ഞ 16 നു രാവിലെയാണ് വർക്കല അയിരൂർ സ്വദേശിയായ ലീന മണിയെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയത്.ഒന്നര വർഷം മുൻപ് ലീന മണിയുടെ ഭർത്താവ് മരിച്ചു.പിന്നാലെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ സ്വത്തിനായി ലീന മണിയെ ഉപദ്രവിച്ചു.സഹിക്കാൻ കഴിയാതെ വന്നതോടെ കോടതിയിൽ നിന്ന്…

Read More

വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.

മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓഫീസിൽ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്. ചെങ്ങന്നൂർ…

Read More

സ്കോൾ കേരള; പ്ലസ് വൺ
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌കോൾ – കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യത നേടിയവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.ജൂലൈ 24 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23…

Read More

കാറിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ എടത്വ തായങ്കരിബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ .എടത്വ സ്വദേശി ജയിംസ്കുട്ടി ( 49) ആണ് മരിച്ചതെന്ന് സംശയം.ജയിംസ് കുട്ടിയുടേതാണ് കാർ.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ .പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്.തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്.കാർ പൂർണമായി കത്തി നശിച്ചു.കാർ കത്തിയതിൻ്റെ കാരണം വ്യക്തമല്ല.എടത്വ പോലീസ് സ്ഥലത്തെത്തി…

Read More

ഛത്തീസ്ഗഡ്: ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അതിജീവിച്ചു, പ്രതിപക്ഷത്തിന്റെ കുറ്റപത്രത്തിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി ബാഗേൽ

നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭാരതീയ ജനതാ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിക്ക് ശേഷം പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണ് സഭയിലുള്ളത്. അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തത്, ക്രമസമാധാന നില വഷളാകുക തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം…

Read More

കാത്തിരിപ്പിന് വിരാമം; വിൻഡീസിന് എതിരെ സെഞ്ചുറി നേടി കോഹ്‌ലി.

പോർട്ട് ഓഫ് സ്പെയിൻ : വിദേശ മണ്ണിലെ ടെസ്‌റ്റ് സെഞ്ചുറിക്കായുള്ള തന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോഹ്‌ലി. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തിൽ വിൻഡീസിനെതിരെ തന്റെ 29-ാം ടെസ്‌റ്റ് സെഞ്ചുറി നേടി കോഹ്‌ലി ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. 180 പന്തിൽ സെഞ്ച്വറി തികച്ച കോഹ്‌ലി തന്റെ 500-ാം അന്താരാഷ്ട്ര മത്സരം അവിസ്‌മരണീയ മുഹൂർത്തമാക്കി മാറ്റി. 2018 ഡിസംബറിൽ പെർത്ത് സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ…

Read More

ബാലസോർ ട്രെയിൻ ദുരന്തത്തിൽ തിരിച്ചറിയാൻ ഇനിയും 41 മൃതദേഹങ്ങൾ.
ദുരന്തത്തിനു കാരണം സിഗ്നനലിങ് പിഴവ്;

ദില്ലി : ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിച്ച സംഭവത്തിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയിൽവേ. റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. 295 പേരാണ് അപകടത്തിൽ മരിച്ചത്. 176 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 451 പേർക്ക് നേരിയ പരിക്കും സംഭവിച്ചു. ദുരന്തത്തിന് കാരണം സി​ഗ്നലിം​ഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ്…

Read More

യു.എ.പി.എ കേസുകളിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: യു.എ.പി.എ ചുമത്തിയ കേസുകളിൽ അത്യപൂർവ സാഹചര്യത്തിലല്ലാതെ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് ഹൈകോടതി. നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന 20-ാം പ്രതി പെരിന്തൽമണ്ണ സ്വദേശി അഹമ്മദ് കുട്ടി പൊതിയിലിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. എൻ.ഐ.എ പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. തീവ്രവാദക്കുറ്റം ചുമത്തിയതിനെതിരെ ഹൈകോടതിയുടെ നിരീക്ഷണമടക്കം…

Read More

ഉമ്മൻചാണ്ടിക്കെതിരായ നടൻ വിനായകന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ് ഐ

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ പാടില്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപമായി മണിപ്പുര്‍ കലാപം മാറിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഇന്ത്യയുടെ തെരുവുകളില്‍ സ്ത്രീകള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതൊന്നും പ്രധാനമന്ത്രി അറിയുന്നില്ല. കലാപം അവസാനിപ്പിക്കാൻ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും സെക്രട്ടറി വി.കെ സനോജ് പറഞ്ഞു….

Read More

വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന; നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, നഗരസഭ കൗൺസിലർ സിമി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial