വ്യാജ ഐഡി കാർഡ് വിവാദം; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വ്യാജ ഐഡി കാർഡ് വിവാദത്തിൽ കേസെടുത്ത് പോലീസ്. വ്യാജരേഖ ചമച്ചതും ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട്…

