‘പുരോഗതിക്ക് സമാധാനം അനിവാര്യം; അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചു’; പ്രധാനമന്ത്രി
വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണ്. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു. ഇത്ര ശക്തമായ മഴയിലും ഇവിടെ എത്തിയ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി…

