രാത്രിയിൽ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല;പ്രതിഷേധവുമായി സഹയാത്രികർ
ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികൾക്ക് ദുരനുഭവമുണ്ടായതായി പരാതി. വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാൻ ബസ് ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. സഹയാത്രികർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർ ബസ് നിർത്താൻ തയ്യാറായില്ല. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോയ ബസിൽ അങ്കമാലിയിൽനിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ രണ്ട് വിദ്യാർത്ഥിനികളാണ് സംഭവത്തിൽ ഇരയായത്. ഇടുക്കി സ്വദേശി ഐശ്വര്യ എസ്. നായരും പത്തനംതിട്ട സ്വദേശി ആൽഫ പി. ജോർജുമാണ് എറണാകുളത്ത് പഠന ആവശ്യത്തിനായി പോയി മടങ്ങുന്നതിനിടെ…

