kerala14.in

മധ്യപ്രദേശില്‍ ദീപാവലി ആഘോഷത്തിനിടെ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി

     മധ്യപ്രദേശില്‍ കാര്‍ബേഡ് ഗണ്‍ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തില്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 14 ആയി. മുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. കാര്‍ബൈഡ് ഗണ്‍ കച്ചവടം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കളിപ്പാട്ടം എന്ന് കരുതി കുട്ടികള്‍ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. 14 കുട്ടികള്‍ക്ക് ഇതുവരെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.ഭോപ്പാല്‍,ഇന്‍ഡോര്‍, ജബല്‍പുര്‍, ഗ്വാളിയോര്‍ ജില്ല ആശുപത്രികളിലെ നേത്രചികിത്സാ വാര്‍ഡുകള്‍ ഇതിനകം…

Read More

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല്…

Read More

കുണ്ടറയില്‍ സിപിഐ വിട്ട 300ഓളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍

കൊല്ലം: കുണ്ടറയില്‍ സിപിഐയില്‍ കൂട്ടരാജി. മുന്നൂറോളം അംഗങ്ങള്‍ സിപിഐഎഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി കുണ്ടറ മണ്ഡലം സമ്മേളനത്തില്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും മൂന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 20 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 29 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചവരില്‍ പെടുന്നു. പേരയം, കുണ്ടറ, ഇളമ്പള്ളൂര്‍ സൗത്ത്, നോര്‍ത്ത്, പെരിനാട് ഈസ്റ്റ്, വെസ്റ്റ് എന്നീ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള 325-ലേറെ…

Read More

വേഷം മാറി തട്ടിപ്പ്; 8 മാസത്തെ ഒളിവ്, 500ൽ അധികം പേരെ പറ്റിച്ച പ്രതിപിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് പണംതട്ടിയ ബെഥനി ടൂർസ് ഡയറക്ടർ അറസ്‌റ്റിൽ. തൊടുപുഴ സ്വദേശി ജ്യോതിഷിനെ ബെംഗളൂരുവിൽ നിന്നാണ് കൊച്ചി സെൻട്രൽ പൊലീസ് പിടികൂടിയത്. ഒന്ന് മുതൽ മൂന്ന് ലക്ഷം വരെയാണ് ഓരോ ഉദ്യോഗാർഥികളിൽ നിന്ന് ജ്യോതിഷ് തട്ടിയത്. എട്ട് മാസമായി പൊലീസിനെ വെട്ടിച്ച് നടന്ന ജ്യോതിഷ് ഒടുവിൽ കുടുങ്ങി. കൊച്ചിയിൽ മുങ്ങിയ ജ്യോതിഷ് ബെംഗളൂരുവിലാണെന്ന് സെൻട്രൽ പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയും സംഘവും രണ്ട് തവണ ബെംഗളൂരുവിലെത്തിയെങ്കിലും…

Read More

കുന്നംകുളം കേച്ചേരി കള്ളനോട്ട് കേസിൽ യുവതി അറസ്‌റ്റിൽ

മലപ്പുറം പാലക്കുളം സ്വദേശി ഷാനയാണ് പിടിയിലായത്. പെട്രോൾ പമ്പിൽ കള്ളനോട്ടു നൽകാൻ ശ്രമിച്ചപ്പോൾ ജീവനക്കാരി തിരിച്ചറിഞ്ഞു. ഷാന വന്ന സ്‌കൂട്ടറിന്റെ ചിത്രം പമ്പിലെ ജീവനക്കാരിയാണ് പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി ഷാനയുടെ ഭർത്താവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാൽപതിനായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഭർതൃസഹോദരൻ ജാബിറായിരുന്നു കള്ളനോട്ട് നിർമിച്ചത്. ജാബിർ ഒളിവിലാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് ആറു മാസം മുമ്പാണ് ജാബിർ നാട്ടിൽ വന്നത്

Read More

ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരി

തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (60) അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. 2013 ജൂലൈ ആറിന് പുലര്‍ച്ചെയാണ് വീടിനടുത്തുള്ള റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു…

Read More

പി എം ശ്രീ  മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല: എഐവൈഎഫ്

തിരുവനന്തപുരം:പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന  ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട്  പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി …

Read More

19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍

തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

Read More

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട  സർക്കാർ നടപടി
വഞ്ചനാപരം:
എ ഐ എസ് എഫ്

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും  വിദ്യാർത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.സംഘ പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എ…

Read More

സിപിഐ എതിർപ്പ് മറിക്കടന്ന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച് കേരളം

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനുവേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തടഞ്ഞുവെച്ചിരുന്ന ഫണ്ടുകൾ ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. 1500 കോടി രൂപ എസ്എസ്എകെയ്ക്ക് നൽകുമെന്നും അറിയിപ്പുണ്ട്. മൂന്ന് തവണ മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തിരുന്നു. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തിൽ സിപിഐയുടെ തുടർനടപടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial