പിഎം ശ്രീ പദ്ധതി എഐഎസ്എഫ് – എഐവൈഎഫ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്‌ഥാന സർക്കാർ നീക്കത്തിനെതിരെ സി.പി.ഐയുടെ യുവജന വിദ്യാർത്ഥി സംഘടനകളായ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിൻ്റെയും പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എം. ശ്രീ പദ്ധതിക്ക് പച്ചക്കൊടി കാണിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരു സംഘടനകളും മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ ശക്‌തമായ മുദ്രാവാക്യങ്ങൾ മുഴക്കി: “മുപ്പത് വെള്ളിക്കാശിനായി ഒറ്റുകൊടുത്തു” എന്നതായിരുന്നു മുദ്രാവാക്യം. പ്രതിഷേധക്കാർ പൊലീസുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജലപീരങ്കി…

