
പയ്യന്നൂരില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയിൽ
കണ്ണൂര്‍: പയ്യന്നൂരില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയിൽ. പയ്യന്നൂര്‍ കണ്ടങ്കാളി മുല്ലക്കൊടിയിലെ സി നിഖിലയെയാണ് എക്‌സൈസ് പികൂടിയത്. മയക്കുമരുന്ന് വില്‍പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച എക്‌സൈസ് സംഘം നിഖിലയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിൻ കണ്ടെത്തിയത്. 2023ല്‍ രണ്ട് കിലോയോളം കഞ്ചാവുമായി എക്‌സൈസ് സംഘം നിഖിലയെ പിടികൂടിയിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ നിഖില മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാവുകയായിരുന്നു