സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
മംഗളൂരു: സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കടം വീട്ടാൻ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഒപ്പിട്ടു നൽകാത്തതിനെത്തുടർന്നാണ് വയോധികനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിലാണ് സംഭവം. മഹാദേശ്വരനഗറിലെ 64 കാരനായ പാപണ്ണയാണ് 54 കാരിയായ ഭാര്യ ഗായത്രിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ….

