ഉത്തര്‍പ്രദേശിലെ മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരോട് ആധാര്‍ കാര്‍ഡ് ചോദിക്കുന്നതായി റിപോര്‍ട്ട്
”സ്വന്തം പള്ളിയിലേക്ക് പോകുന്നത് അപമാനകരമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.” -മഥുരക്കാരനായ മഖ്സുദ് അലി പറഞ്ഞു. ഹിന്ദു ദേവനായ കൃഷ്ണന്റെ ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച്, 1968ലെ കരാറിനെ എതിര്‍ത്ത് ഹിന്ദുത്വര്‍ 2020ല്‍ ഹരജി നല്‍കിയപ്പോള്‍ മുതല്‍ ഈ പ്രശ്‌നമുണ്ടെന്ന് മഖ്‌സുദ് അലി പറയുന്നു. സമീപ മാസങ്ങളില്‍, അലഹബാദ് ഹൈക്കോടതി തര്‍ക്കത്തിന്റെ നടപടിക്രമപരമായ വശങ്ങളാണ് കൈകാര്യം ചെയ്തത്. ഒന്നില്‍ അധികമുള്ള ഹരജികള്‍ ഒരുമിച്ച് കേള്‍ക്കാമെന്ന് കോടതി പറയുകയും ചെയ്തു. ഈദ്ഗാഹ് പള്ളിയെ ‘തര്‍ക്ക നിര്‍മാണം’ എന്ന് ഔദ്യോഗികമായി…

