വിവിധ സേവനങ്ങൾക്ക് രേഖയായി ഒക്ടോബർ മുതൽ ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം
ന്യൂഡൽഹി: ഇനി പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവർക്കാണ് ഇത് ബാധകമാകുന്നത്. ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം പ്രിത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെയുള്ളിടത്ത് ജനന സർട്ടിഫിക്കറ്റ് ആയിരിക്കും വേണ്ടിവരിക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ജനന–മരണ രജിസ്ട്രേഷൻ നിയമഭേദഗതി നിലവിൽ വരുന്നതോടെയാണ് മാറ്റം. രാജ്യത്തെ എല്ലാ ജനന–മരണ രജിസ്ട്രേഷൻ രേഖകളും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും…

