നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 5 കോടി രൂപ; ഹിന്ദു സംഘടനാ പ്രവർത്തകൻ ഉൾപ്പടെ 7 പേർ അറസ്റ്റിൽ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയിൽനിന്ന് 5 കോടി രൂപ തട്ടിയതായി കേസ്. സംഭവത്തിൽ യുവമോർച്ച നേതാവും ഹിന്ദു സംഘടനാ പ്രവർത്തകരും ഉൾപ്പടെ 7 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോർച്ച ചിക്കമഗളൂരു ജില്ലാ ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവർത്തകൻ ചൈത്ര കുന്ദാപുര ഉടമ പിടിയിലായത്. ഉഡുപ്പി ബൈന്ദൂർ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് വാക്കു നൽകി 5 കോടി രൂപ തട്ടിയതായി ആരോപിച്ച് ഗോവിന്ദ ബാബു…

