Headlines

kerala14.in

പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ ആണ് മരിച്ചത് പനി കൂടിയതോടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു

Read More

പ്രമുഖ ഡോക്യുമെൻ്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനായ ആർ.എസ്. പ്രദീപ് അന്തരിച്ചു. 58 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം കേരളത്തിലെ ടെലിവിഷൻ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ് ആർ.എസ്. പ്രദീപ്. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോകളിലൊന്നായ ട്രിവാൻഡ്രം ടെലിവിഷൻ്റെ സ്ഥാപകൻ അദ്ദേഹമാണ്. ദൂരദർശനുവേണ്ടി ഒട്ടേറെ പരിപാടികൾ സംവിധാനം ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ പ്രധാന ഡോക്യുമെൻ്ററികൾ താഴെ…

Read More

കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് സേനൻ, സോഫിയ പോൾ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആൽവിൻ ആന്റണി, ഹംസ എം.എം എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാർ. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിനും വിനയനുമായിരുന്നു മത്സരിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ്…

Read More

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍ വള്ളക്കടവ് സ്വദേശിയും ഇപ്പോള്‍ പൊഴിയൂരില്‍ താമസിക്കുന്നതുമായ സജാദിനെയാണ് (23)വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയതനുസരിച്ച്‌ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ…

Read More

കുടുക്കിയത് സിസിടിവി, ജൂലൈ 26 ശനിയാഴ്ച, തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ കയറി ഇലക്ട്രിക് വയർ മോഷ്ടിച്ച പ്രതി പിടിയിൽ

       തിരുവനതപുരം : നഗരത്തിൽ പണി നടന്നിരുന്ന വീട്ടിൽ നിന്നും ഇലട്രിക് വയർ മോഷ്ടിച്ച് കടന്ന ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. കുന്നുകുഴിയ്ക്ക് സമീപത്തെ ഇരുനില വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ ഇലക്‌ട്രിക് വയറുകൾ മോഷ്ടിച്ച് കടന്നത്. സംഭവത്തിൽ‌ പശ്ചിമ ബംഗാൾ, മുർഷിദാബാദ്, മൊക്താർപൂർ സ്വദേശി സമീം അക്തറിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. കുന്നികുഴി തമ്പുരാൻമുക്ക് മടവിളാകം ലൈനിലെ ശാരികയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഒന്നരലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വയറുകളാണ് ഇയാൾ മോഷ്ടിച്ചത്….

Read More

ഓപ്പറേഷൻ ലൈഫ്: ഏഴ് ജില്ലകളിലായി 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

            തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയത്. പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ…

Read More

നഷ്ടപ്പെട്ട നാല് പവന്‍ സ്വര്‍ണ്ണമാല വീട്ട് വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു; ഒപ്പം ഒരു കത്തും; നന്ദിയറിയിച്ച് ഉടമസ്ഥൻ

കളഞ്ഞ് പോയ സ്വർണം തിരുകിട്ടാറുള്ളത് വളരെ അപൂർവമാണ്. എന്നാൽ വളരെ സന്തോഷം നൽകുന്ന ഒരു സംഭവം നടന്നിരിക്കുകയാണ് കാസർഗോഡ് ജില്ലയിൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊയിനാച്ചി-പറമ്പ് യാത്രാ മദ്ധ്യേ ബസിൽ വെച്ച് തന്റെ ഭാര്യയുടെ താലി മാല നഷ്ടപ്പെട്ട വിവരം ദാമോദരന്‍ വാട്സാപ്പിൽ പങ്കുവെച്ചിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം കളഞ്ഞ് പോയ താലി മാല സ്വന്തം വീടിന്റെ സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു കത്തും. ഏതോ ഒരു അജ്ഞാതൻ ആണ് അവിടെ കൊണ്ടുവെച്ചത്. കത്തിൽ മാല കൈവശം…

ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial