Headlines

kerala14.in

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

   നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രതിഭ. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതിഭയുടെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മലപ്പുറത്ത് കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു.

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

അലൻ ഷുഹൈബിനെ ജീവിക്കാൻ അനുവദിക്കണം; പോലീസ് അവനെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് നടി സജിത മഠത്തിൽ

കോഴിക്കോട്: അവനെ ജീവിക്കാൻ അനുവദിക്കണം. വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് നടി സജിത മഠത്തിൽ. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന അലൻ ഷുഹൈബിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് അലന്റെ ബന്ധു കൂടിയായ സജിത മഠത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ”കേരളത്തിലെ പൊലീസിനോടാണ്! അവനെ ജീവിക്കാൻ അനുവദിക്കണം. വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടരുത്. ഞങ്ങൾക്ക് അവനെ വേണം. കാലുപിടിച്ചുള്ള അപേക്ഷയായി ഇതിനെ എടുക്കണം”- സജിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യുഎപിഎ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയിട്ടും കേരള പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു അലൻ…

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. മതമേലധ്യക്ഷന്മാർ റാലിക്ക് നേതൃത്വം നൽകും. ഈ വിഷയത്തിലെ നിലപാട് നോക്കി മാത്രമേ ഇനി ചായയും കുടിയും കേക്ക് മുറിയും…

Read More

അമ്മയും രണ്ടു കുട്ടികളും കിണറ്റില്‍ ചാടി

കണ്ണൂര്‍: പരിയാരത്ത് അമ്മയും രണ്ടു കുട്ടികളും കിണറ്റില്‍ ചാടി. മൂന്നു പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരികുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ ഇവർ പരാതി നല്‍കിയിരുന്നു. പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കി യുവതി ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Read More

മരിച്ചുപോയ അച്ഛന്റെ സ്വത്തിനെച്ചൊല്ലി തമ്മിൽ തല്ലി മക്കൾ, സംഭവം കോടതിയിലെത്തിയപ്പോൾ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പൊട്ടിക്കരഞ്ഞ് മകൻ

മരണപ്പെട്ട പിതാവിന്റെ സ്വത്തിന്റെ പേരിൽ തമ്മിൽ തല്ലി മക്കൾ. വഴക്ക് കേസിലേക്കും കോടതിയിലേക്കും നീങ്ങിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. സംഭവം നടന്നത് ചൈനയിലെ ടിയാൻജിൻ നഗരത്തിലായിരുന്നു. മരണപ്പെട്ട അച്ഛന് 3.6 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. ഇതേചൊല്ലിയാണ് മകളും മകനും തമ്മിൽ തർക്കവും വഴക്കുമുണ്ടായത്. എന്നാൽ, അവസാനം കേസിന് പോയപ്പോൾ പുറത്ത് വന്നത് മകനെ തകർത്ത് കളയാൻ പാകത്തിനുള്ള ഒരു വലിയ രഹസ്യമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2025 മാർച്ചിലാണ് സൺ എന്ന കുടുംബനാഥൻ…

Read More

15 മാസം പ്രായമുള്ള കുഞ്ഞിനെ ആർടിസി ബസ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ 15 മാസം പ്രായമുള്ള കുഞ്ഞിനെ ആർടിസി ബസ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോപ്പം ജീവിക്കാനാണ് സ്വന്തം കുഞ്ഞിനെ യുവതി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തന്റെ ഒപ്പം വരാൻ കാമുകൻ ആവശ്യപ്പെട്ടതോടെയാണ് യുവതി 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ചതെന്നാണ് വിവരം. ഹൈദരാബാദ് സ്വദേശി നവീനയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. കുഞ്ഞിൻ്റെ കരച്ചില്‍…

Read More

ബലാത്സംഗംചെയ്യുമെന്ന് ഭീഷണി, നടി രമ്യയ്ക്കെതിരേ സൈബര്‍ ആക്രമണം; പിന്നില്‍ ദര്‍ശന്റെ ആരാധകരെന്ന് പരാതി

ബെംഗളൂരു: നടിയും കോണ്‍ഗ്രസ് മുൻ എംപിയുമായ രമ്യ(ദിവ്യ സ്പന്ദന)ക്കുനേരേ നടന്ന സൈബർ ആക്രമണത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തു നടി ബെംഗളൂരു പോലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയിലാണ് കേസ്. നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമർശിച്ചതുമായി ബന്ധപ്പെട്ട് രമ്യ സാമൂഹികമാധ്യമത്തില്‍ അഭിപ്രായം പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയായാണ് സൈബർ ആക്രമണം അരങ്ങേറിയത്. സുപ്രീം കോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തും രേണുകാസ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു രമ്യയുടെ പോസ്റ്റ്. ദർശന്റെ ആരാധകരാണ് രമ്യക്കുനേരേ സൈബർ…

Read More

കാഞ്ഞങ്ങാട് പതിനഞ്ചുകാരി പ്രസവിച്ചു : പിതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ 48കാരനെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 23നാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രായം ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍, ഗര്‍ഭത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അമ്മ പോലിസിനോട് പറഞ്ഞത്. പെണ്‍കുട്ടിയും…

Read More

വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന. ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുന്‍പ് മന്ത്രിതല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial