നെടുമ്പാശ്ശേരിയിൽ പിടിയിലായ ദമ്പതികളുടെ വയറ്റിൽ നിന്നും കിട്ടിയത് 16 കോടി രൂപയുടെ ലഹരിമരുന്ന്
കൊച്ചി: നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടി രൂപയുടെ ലഹരിമരുന്ന്. ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ബ്രൂണ എന്നിവരുടെ വയറ്റിൽ നിന്നാണ് ഇത്രയേറെ രൂപയുടെ കൊക്കെയ്ൻ പുറത്തെടുത്തത്. 163 ഗുളികകളാണ് ഇതുവരെ കണ്ടെടുത്തത്. 1.67 കിലോ കൊക്കെയ്നാണ് ഈ ഗുളികകളിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സ്‌കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെ ഡിആർഐ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടർന്ന് വിശദമായ…

