രക്തംപുരണ്ട് അര്‍ദ്ധബോധത്തില്‍ 17കാരി ആശുപത്രിയിലെത്തി; ലൈംഗികാതിക്രമം നടന്നെന്ന് ഡോക്ടര്‍മാര്‍
ഭുവനേശ്വർ: ബലാത്സംഗത്തിനിരയായ പതിനേഴുകാരി അർദ്ധബോധാവസ്ഥയിൽ നടന്ന് ആശുപത്രിയിലെത്തി ചികിത്സ തേടി. ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ഒഡീഷയിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പാതിരാത്രിയോടെയാണ് പതിനേഴുകാരി ആശുപത്രിയിലേക്ക് നടന്നെത്തിയത്. ശരീരമാസകലം രക്തംപുരണ്ട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ആശുപത്രി അധികൃതർ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റ് വഴി പൊലീസിനെ…

