‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ
നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ വിവാദ വസ്തുവിലെ കല്ലറകൾ പൊളിക്കുമെന്ന് മകൻ. വസ്തു അയൽവാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സർക്കാരിൽ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകൻ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു. അതിയന്നൂർ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാൻ മകൻ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചർച്ച ചെയ്തതാണ്. 2020…

