kerala14.in

കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടിയിലും എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെ രണ്ട് പേർക്ക് മിന്നലേറ്റു. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ സിറാജുദ്ദീൻ്റെ നില ​ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ…

Read More

‘മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കും’; വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ അണക്കെട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്ന ഇമെയിൽ സന്ദേശം എത്തിയത്. തൃശൂർ കളക്ടർ ഇടുക്കി ജില്ലാ കളക്ടർക്ക് വിവരം കൈമാറിയതിന് പിന്നാലെ മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ…

Read More

ഓപ്പറേഷന്‍ പൊതിച്ചോര്‍’; പൂട്ട് വീണ് വന്ദേഭാരതിന്റെ അടുക്കള

തിരുവനന്തപുരം: റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പൊതിച്ചോര്‍’ എന്ന പേരിൽ പരിശോധന നടന്നു. ഇതിന്റെ ഭാഗമായി വന്ദേഭാരത് തീവണ്ടിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണമുണ്ടാക്കുന്ന തൈക്കാട്ടുള്ള ബേസ് കിച്ചണില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കണ്ടെത്തി. തീവണ്ടികളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ‘ഓപ്പറേഷന്‍ പൊതിച്ചോര്‍’ എന്നപേരില്‍ പ്രത്യേക പരിശോധന നടത്തിയത്. വൃത്തിയില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് കിച്ചണ്‍ അധികൃതര്‍ക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം നോട്ടീസ്…

Read More

പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് വീണ്ടും തുടരും; നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് വിവരം തേടി ഹൈക്കോടതി, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാൻ നിര്‍ദേശം

കൊച്ചി: ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് വീണ്ടും തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ടോള്‍ പിരിവ് താൽക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് വീടിനും പരിഗണിക്കവെ റോഡിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ചോദ്യങ്ങള്‍…

കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി നിര്യാതനായി

തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) നിര്യാതനായി. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പ്രമുഖനായ പ്രസംഗകൻ എന്ന നിലയിൽ…

ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ് . ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലേക്കാണ് ഒ ജെ ജനീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് തിരിച്ചടിയായത്. അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം…

Read More

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേർട്ട് നല്‍കി. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ 5 ജില്ലകളില്‍ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. പതിനേഴാം തിയതി വരെ മഴ തുടരുമെന്നും ഐഎംഡി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ് ;സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍

വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസ വെടിനിർത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്ബായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു. ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍ ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ന് മിഡില്‍ ഈസ്റ്റില്‍. ട്രംപിന്‍റെ നേതൃത്വത്തില്‍ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial