സഹപാഠികളുടെ മർദ്ദനത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിൽ സഹപാഠികളുടെ മർദ്ദനത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ ചെന്നെത്തിയത്. തമിഴ്‌നാട്ടിലെ ഈറോഡ് കുമലൻകുട്ടൈയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ എസ്. ആദിത്യയാണ് മരിച്ചത്. സംഭവത്തില്‍ 17 വയസ്സുള്ള രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ സ്കൂളിന് എതിർവശത്തുള്ള ഒരു തെരുവിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ആദിത്യയെ കണ്ടെത്തുകയായിരുന്നു. ആ ദിവസം…

