ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക്…

