Headlines

kerala14.in

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തിൽ തീ പിടിച്ച എണ്ണക്കപ്പലിൽ നിന്നും 24 ജീവനക്കാരെ രക്ഷിച്ചതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്‍റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം അറിയിച്ചു. യുഎഇ തീരത്ത് 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. പുലർച്ചെ 1.40 ഓടെയായിരുന്നു സംഭവം. ഈജിപ്തിലെ സൂയസ് കനാലിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറായ അഡലിൻ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിളുമായാണ് അഡലിൻ കൂട്ടിയിടിച്ചത്. ഫ്രണ്ട് ഈഗിളിലെ ജീവനക്കാരെ…

Read More

ഗാസയിൽ ഭക്ഷണം എത്തിക്കുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 45 പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജെറുസലേം: ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 45 പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടന്‍ എത്തിച്ചത് നാസര്‍ ആശുപത്രിയിലേക്കാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭക്ഷണം കാത്തുനിന്നവരെ ഇസ്രയേല്‍ വെടിവെച്ച് കൊല്ലുന്നത് ഇത് ആദ്യത്തെ…

Read More

മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും

വയനാട് കണിയാമ്പറ്റയിൽ തമിഴ്‌നാട് സ്വദേശികളിൽ നിന്നും താറാവ് മുട്ട വാങ്ങിയവർ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വിൽപ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി. ചിലതിന്റെ ഉൾവശമാണെങ്കിൽ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോൾ കണ്ടത് അകത്ത് വെളുത്ത നിറത്തിൽ റബർ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും…

Read More

മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ഒളിയിടം മാറുന്നതിനിടെ താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾ നിലയിലാണ് ഷൈജിത്തും സനിത്തും ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ…

Read More

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതയായ 21 കാരി കുഞ്ഞിന് ജന്മം നൽകിയ ശേഷം താമസക്കാർ ഇല്ലാത്ത അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമല്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർക്ക് ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. ഇലവുംതിട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ്…

Read More

റേഷൻ കടകളിലെ തൂക്ക തട്ടിപ്പിന് അറുതിയാകുന്നു; പുതിയ നടപടികളുമായി സർക്കാർ

കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവിൽ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവിൽ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതൽ റേഷൻ കടകളിൽ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. 33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ…

Read More

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂർ: കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. കേബിൾ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. തൊഴുത്തിൽ നിന്ന് ശ്യാമളയ്ക്കും ഷോക്കേറ്റിരുന്നു. മൂന്നു തവണ ഷോക്കേറ്റു. പിന്നാലെ തൊഴുത്തിൽ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു. 56 ലിറ്റർ പാൽ ലഭിക്കുന്ന രണ്ട് ജഴ്‌സി പശുക്കളും മൂന്ന് എച്ച്…

Read More

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹീയറിംഗ് നടക്കുക. ബ്‌ളോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും പരാതികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial