ട്യൂഷൻവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി
പനങ്ങാട്(കൊച്ചി): നെട്ടൂരിൽ ട്യൂഷൻവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിലായി. മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ സുധീഷ (28) ണ്. പനങ്ങാട് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച 6.30-ഓടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു നാലാംക്ലാസിലെ രണ്ടുവിദ്യാർത്ഥിനികളെയാണ് സ്കൂട്ടറിലെത്തിയ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനങ്ങാട് സിഐ സാജു ആൻ്റണി, എസ്ഐ മുനീർ, അരുൺരാജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ്…

