കാഞ്ഞങ്ങാട് പതിനഞ്ചുകാരി പ്രസവിച്ചു : പിതാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ 48കാരനെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 23നാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രായം ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍, ഗര്‍ഭത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അമ്മ പോലിസിനോട് പറഞ്ഞത്. പെണ്‍കുട്ടിയും…

