kerala14.in

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; ആദ്യ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് പ്രവേശനം ജൂൺ 3 മുതൽ 5 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്  ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം. ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി…

Read More

കെ-റെയില്‍ പദ്ധതിക്ക്  അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍;കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക്  അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന്…

Read More

ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോസി വർഗീസ് – മിനി ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ്(24) ആണ് മരിച്ചത്. ബ്രിട്ടനിലെ റെഡ്ഡിങിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസീന വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് യുവതിയെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രസീനയുടെ കുടുംബം സിറോ മലബാർ സഭ വിശ്വാസികളും…

Read More

ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

ഷില്ലോങ്: ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി രാജാ രഘുവംശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. രാജാ രഘുവംശിയുടെ മരണ സമയവും മരണകാരണവും ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം, രാജാ രഘുവംശിയുടെ ഭാര്യ സോനത്തെ ഇനിയും കണ്ടെത്താനായിട്ടില്ല മേഘാലയിൽ ഹണിമൂണിനെത്തിയ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും‍ ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്….

Read More

മദ്യപിച്ചെത്തി ഭാര്യയോട് ഭക്ഷണം ചോദിച്ചു, കഴിച്ച് ഹാളിലെത്തി അടിവയറ്റിൽ ചവിട്ടി, ആര്യനാട് ഭർത്താവ് അറസ്റ്റിൽ

ആര്യനാട് : ഭാര്യയെ അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്ന വെള്ളനാട് വെളിയന്നൂർ നടുവിൽ രഞ്ചി ടൈറ്റസ് ( 41 ) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ രഞ്ചി ടൈറ്റസ് ഭാര്യയോട് കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം നൽകിയ ശേഷം ഹാളിൽ കിടന്ന ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടി ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ്…

Read More

നിർണായക വിധിയുമായി കേരള ഹൈക്കോടതി; ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും ഒഴിവാക്കും, പകരം രക്ഷിതാക്കള്‍

           കൊച്ചി : നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണം. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സർട്ടിഫിക്കറ്റിൽ അമ്മ”, “അച്ഛൻ എന്നീ ലിംഗപരമായ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് മാത്രം രേഖപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്….

Read More

മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിസംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയ സംഭവത്തിൽ വിശദീകരവുമായി സ്കൂൾ അധികൃതർ. സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി വിദ്യാർഥി മുടി വെട്ടിയതുകൊണ്ടാണ് ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നതെന്ന് പ്രിൻസിപ്പാള്‍ ഫാ. ഡോ. ശാന്തൻ ചരുവിൽ പറഞ്ഞു. മുടി നീളം കുറച്ച് വെട്ടണം എന്നതായിരുന്നു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം എന്നാൽ വിദ്യാർഥി ഇത് പാലിച്ചില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം…

Read More

സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

മുംബൈ: മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു. ശനിയാഴ്ച ജുഹു കോളിവാഡയിലെ ജുഹു ജെട്ടിയിൽ നിന്ന് കടൽ കാണാനെത്തിയ അനിൽ അർജുൻ രജ്പുത് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ആണ് അപകടം ഉണ്ടായത്. രാത്രി 8.17 ഓടെയാണ് മുംബൈ അഗ്നിശമന സേന സ്ഥലത്തി മൃതദേഹം കരക്കെത്തിച്ചത്. പ്രാഥമിക വിവരം വീണ, ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കടലിൽ പോയതാണ്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിയതായിരുന്നു യുവാവ്….

Read More

ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഇരുപതിനായിരം പിഴയും ശിക്ഷ വിധിച്ചു കോടതി

തൃശൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പുല്ലൂറ്റ് സ്വദേശി സുരേഷിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളജിലേക്ക് ബസിൽ പോകുകയായിരുന്നു വിദ്യാർഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിൽ 19 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക്…

Read More

ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം  രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിതാവ്, മാതാവ് എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നാക്കി മാറ്റാമെന്നാണ് കോടതി പറഞ്ഞത്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. 2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ട്രാന്‍സ് വ്യക്തിയായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial