വരും വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി ചൂട് മാറുമെന്ന് പഠനം
ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി ചൂട് മാറുമെന്ന് പഠനം. 2050ഓടു കൂടി ചൂട് നിലവില്‍ ഉള്ളതിന്റെ ഇരട്ടിയിലധികമാകുമെന്ന് പഠനം പറയുന്നു. നാച്വര്‍ സസ്റ്റെയിനിബിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആഗോള താപ നില എന്നത് 2 ശതമാനം എന്ന നിലയില്‍ വര്‍ധിക്കുമെന്നും ഇതു പ്രകാരം 3.79 മില്ല്യന്‍ ജനങ്ങള്‍ കടുത്ത ചൂട് അനുഭവിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്….

