പി എസ് സി പരീക്ഷയിൽ ചോദ്യങ്ങൾ നോക്കാതെ വിട്ടു;രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ
തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. പരീക്ഷാ മൂല്യനിർണയത്തിന് ചുമതലപ്പെടുത്തിയിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപി മുഖേന സർക്കാരിന് ക്രൈംബ്രാഞ്ച് കത്ത് നൽകി. സർക്കാർ ഈ കത്ത് പി എസ്…

