Headlines

kerala14.in

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ ഒറ്റക്കെട്ട്: അടൂര്‍ പ്രകാശ്

കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.‘ആരുടെയെങ്കിലും ഒരാളുടെ എതിര്‍പ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളില്‍ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാന്‍ അവസരം കിട്ടുമെങ്കില്‍ സംസാരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ എല്ലാം…

Read More

ആധാറില്‍ ഇക്കാര്യങ്ങള്‍ ഇനി ഒരിക്കല്‍ മാത്രമേ നടക്കൂ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നായി ഇന്ന് ആധാർ കാർഡ് മാറിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകള്‍ മുതല്‍ സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് വരെ ആധാർ അത്യന്താപേക്ഷിതമാണ്. എന്നാല്‍ പലപ്പോഴും ആധാറിലെ തെറ്റുകള്‍ തിരുത്താൻ ശ്രമിക്കുമ്പോഴാണ് പലരും ഇതിലെ കർശനമായ നിയമങ്ങളെക്കുറിച്ച്‌ അറിയുന്നത്. ആധാർ കാർഡിലെ എല്ലാ വിവരങ്ങളും നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ സാധിക്കില്ല. ദുരുപയോഗം തടയുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഓരോ വിവരവും പുതുക്കുന്നതിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ജീവിതത്തില്‍…

Read More

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം.

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. പത്ത് ദിവസത്തോളം നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിലാണ് നിർണായക പ്രഖ്യാപനം നടന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ശക്തമായി മുഖ്യമന്ത്രി പദത്തിന് വേണ്ടി പോരാടിയെങ്കിലും ജനവികാരം തള്ളിക്കളയാനാകാതെ ഹൈക്കമാൻഡ് സതീശനിലേക്ക് എത്തുകയായിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെസി വേണുഗോപാലിന് ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കാനാണ് കെസി വേണുഗോപാലിന്റെ തീരുമാനം എന്നാണ് റിപ്പോർട്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രഖ്യാപനത്തിൽ തൃപ്തനല്ലെന്ന…

Read More

ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി: ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഒരു മണിയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ചർച്ചകളെല്ലാം പൂർത്തിയായതായി എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ജയറാം രമേശ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ…

Read More

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ SC / ST നിയമത്തിന്റെ പരിധിയില്‍ വരൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: ‘പൊതുജനങ്ങളുടെ മുന്നില്‍’ വച്ച് ജാതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഒരാള്‍ക്കെതിരേ കേസെടുക്കാനാകൂ എന്ന് സുപ്രിംകോടതി. അല്ലാത്ത പക്ഷം സ്വകാര്യ ഇടങ്ങളില്‍ നടക്കുന്ന പരാമര്‍ശങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദലിത് ബന്ധുവിനെ വീടിനുള്ളില്‍ വെച്ച് അധിക്ഷേപിച്ച സ്ത്രീക്കെതിരായ എഫ്ഐആര്‍ റദ്ദാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്. എസ്സി/എസ്ടി ആക്ട്, ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കീര്‍ത്തി നഗര്‍ പോലിസ്…

Read More

എസ്‌ഐആറില്‍ ഉള്‍പ്പെടാത്തവര്‍ക്ക് റേഷൻ പോലും ലഭിക്കില്ല; ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കാനും ആലോചന

കൊല്‍ക്കത്ത: എസ്‌ഐആറില്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാൻ പശ്ചിമ ബംഗാള്‍, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് നിഷേധിക്കുക. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി നേതൃത്വം നല്‍കുന്ന സർക്കാർ എസ്‌ഐആറില്‍ നിന്ന് പുറത്തായവർക്ക് റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം ബിഹാറില്‍ സർക്കാർ ആനുകൂല്യങ്ങള്‍ക്ക് പുറമേ പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാല്‍ ഇതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍…

Read More

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുരാചന്ദ്പൂരില്‍ നിന്ന് കാങ്പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. ചുരാചന്ദ്പൂരില്‍ നിന്ന് കാങ്പോക്പിയിലേക്ക് ഇന്റര്‍-അസോസിയേഷന്‍ സഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ മുതിര്‍ന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് കമ്മ്യൂണിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ചുരാചന്ദ്പൂരിലെ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി മടങ്ങുകയായിരുന്നു സംഘത്തിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി. തദൗ…

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍. പ്രധാന പ്രതികളിലൊരാളായ ദിനേഷ് ബിന്‍വാള്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജയ്പൂര്‍ ജില്ലയിലെ ജംവ രാംഗഢ് സ്വദേശിയായ ബിജെപി നേതാവ് ദിനേഷ് ബിന്‍വാളും സഹോദരന്‍ മംഗിലാലും ഏപ്രില്‍ 26നും 27നും ഇടയില്‍ ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് അന്വേഷണ…

Read More

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

കോഴിക്കോട്/റിയാദ്  സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കും. ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്. രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടിൽ നിന്ന് മകൻ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവൻ തിരികെ വരുന്നത് കാണാൻ ഉമ്മ…

Read More

വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നല്‍കി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേർച്ച

കൊല്ലം: വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നല്‍കി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേർച്ച നടത്തിയത് സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദില്‍ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു. അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും തീരുമാനമായില്ല. എന്നാല്‍ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial