നിർബന്ധിച്ച് മത്സരിപ്പിച്ച് തോൽപ്പിച്ചു വീണാ ജോർജ്ജ്;പിണറായിക്കും സംസ്‌ഥാന സെക്രട്ടറിക്കും എറണാകുളം ജില്ലാ കമ്മിറ്റിയിലും രൂക്ഷവിമർശനം
പത്തനംതിട്ട: സിപിഎം സ്ഥാനാർഥി നിർണയത്തിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രംഗത്ത്. മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അത് പരിഗണിച്ചില്ലെന്നും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നുമാണ് അവർ പറഞ്ഞത്. ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണ ജോർജ്ജ് ഇക്കാര്യം പറഞ്ഞത് ഇതിനിടെ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകൾക്കു പിന്നാലെ എറണാകുളത്തും പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എന്നിവരുടെ പ്രവർത്തനശൈലിയാണ് ജില്ലയിലെ…

