Headlines

പെരുമ്പാവൂരിൽ ‘തൂഫാൻ’ തുടരുന്നു; മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ



     

കൊച്ചി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി. 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. 60 കുപ്പിയോളം ഹെറോയിനും ഇവരിൽനിന്ന് കണ്ടെടുത്തു. ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് 20 കുപ്പി മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു.

ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദേശത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പെരുമ്പാവൂർ ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ്, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

പ്രത്യേകം പരിശീലനം നേടിയ പൊലീസ് നായയുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: