Headlines

kerala14.in

അങ്കണവാടികളിൽ പ്രവേശനോത്സവം 30-ന്; നടത്തിപ്പിന് 500 രൂപ വീതം

സംസ്ഥാനത്തെ അങ്കണവാടികളിൽ ഇത്തവണ പ്രവേശനോത്സവം മേയ് 30-ന്. ആകെയുള്ള 33,120 അങ്കണവാടികളിലും സംസ്ഥാനതലത്തിലും പ്രവേശനോത്സവം നടത്താനാണ് തീരുമാനം. അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടുക, ഇവയുടെ പ്രാധാന്യത്തെയും ലഭിക്കുന്ന സേവനങ്ങളെയും കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പ്രവേശനോത്സവം പോലെ അങ്കണവാടികളിലും പ്രവേശനോത്സവം നടത്തുന്നത്.പ്രവേശനോത്സവം സംഘടിപ്പിക്കാനായി ഒരു അങ്കണവാടിക്ക് 500 രൂപയെന്ന തോതിൽ സംസ്ഥാനത്തെ അങ്കണവാടികൾക്കായി 1.66 കോടി രൂപ അനുവദിച്ചു. സംസ്ഥാനതല പ്രവേശനോത്സവം നടത്തിപ്പിന് മൂന്നുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ ജൂൺ, നവംബർ…

Read More

മുസ്‌ലിം പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദുവാക്കിയാൽ ഒരു ലക്ഷം രൂപ; വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്

അന്യമതസ്ഥരായ പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്ന യുവാക്കൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്. സമാജം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സഞ്ജയ് മർക്കാട് ഈ വിവാദ പ്രഖ്യാപനം നടത്തിയത്. മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് എല്ലാവിധ സംരക്ഷണവും സഹായവും നൽകുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മതവിദ്വേഷം വളർത്തുന്നതും സാമൂഹിക അന്തരീക്ഷം തകർക്കുന്നതുമാണ് ഇത്തരം പ്രസ്താവനകളെന്ന്…

Read More

എസ്എസ്എൽസിക്ക് 99.07% വിജയശതമാനം; 30,514 പേർ ഫുൾ എ പ്ലസ് നേടി

             തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്.  4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു.  3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.‌ പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. 30,514 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞതവണ ഇത് 61,449 ആയിരുന്നു. 20771 പെൺകുട്ടികൾക്കും 9743…

Read More

ജനക്ഷേമ പദ്ധതികളിൽ നിന്നും പിൻതിരിയാനുള്ള മുൻകൂർ ജാമ്യം;എ കെ ആൻ്റണിയുടെ വാദം കണക്ക് സഹിതം തള്ളി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം നാനാവിധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും…

Read More

ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മക്കെതിരെ അപകീർത്തി പരമായ പോസ്റ്റുകൾ; അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്കും കോടതിക്കും എതിരെ അപകീർത്തികരവും അവഹേളനപരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. നടപടികൾ ആരംഭിച്ചതിന് പിന്നാലെ മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ പിന്മാറുകയും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. കോടതിയലക്ഷ്യ…

Read More

നീറ്റ് പരീക്ഷ റദ്ദാക്കി; 17 വയസുകാരൻ ആത്മഹത്യ ചെയ്തു

പനാജി: ഗോവയിലെ വീട്ടിൽ 17 വയസ്സുള്ള ഒരു നീറ്റ് പരീക്ഷാർത്ഥി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നീറ്റ് യു.ജി 2026 പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് സംഭവം. പരീക്ഷ റദ്ധാക്കിയതിൽ മനം നൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് നിഗമനം. ആത്മഹത്യയുടെ യഥാർഥ കാരണം ഇതോണോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ വിദ്യാർഥി എഴുതിയിരുന്നു. നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി…

Read More

എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസ (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) എഎച്ച്എസ്എൽസി എന്നീ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോ​ഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

Read More

മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ;സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള…

Read More

ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി. തിലക് വർമ്മ നായകനായുള്ള ടീമിൽ ആണ് പതിഞ്ചുകാരനായ രാജസ്ഥാൻ റോയൽസ് താരമായ ബീഹാർ സ്വദേശിയെ തെരഞ്ഞെടുത്തത്. രാജസ്ഥാൻ നായകൻ റയാൻ പരാഗ് ഉപനായകനായുള്ള ടീമിൽ യുവതാരങ്ങളായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, അൻഷുൽ കാംബോജ്, സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും ഐപിഎല്ലിലെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇടം പിടിച്ചു. ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയ്ക്കും പുറമെ അഫ്ഘാനിസ്ഥാനും പരമ്പരയിൽ കളിക്കും….

Read More

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഐഎം തീരുമാനമെടുത്തത്. ഇതോടെ സഭയിൽ വീണ്ടും വി ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. കസേരയിൽ മാറ്റമുണ്ടെന്ന് മാത്രം. പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കാനിറങ്ങുമ്പോൾ എന്തെല്ലാം രാഷ്ട്രീയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial