തിരുവനന്തപുരം:എംപ്ലോയ്‌മെന്റ്എക്സ്ചേഞ്ചിൽരജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻകഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 1 മുതൽ 2026ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻപുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ31വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻപുതുക്കാവുന്നതാണെന്ന് സർക്കാർ പറയുന്നു.
എങ്ങനെയാണ്എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുക ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/) ചെല്ലുക. ശേഷം ‘പുതുക്കൽ’ എന്നതിൽ ക്ലിക്ക്ചെയ്യുക. തുടർന്ന് എത്തുന്ന പേജിൽ(https://eemployment.kerala.gov.in/pub/publicProcess/renewal)ജില്ല,എക്സ്ചേഞ്ച്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. തുടർന്ന്കാപ്ച പൂരിപ്പിക്കുക. ഇനി ‘get details’ എന്നതിൽക്ലിക്ക്ചെയ്യുക.പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച് ഉറ പ്പുവരുത്താം.ശേഷം താഴെയുള്ള സ്പെഷ്യൽ റിന്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം
എങ്ങനെയാണ്എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഓൺലൈനായിചെയ്യുക ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/)ചെല്ലുക .ശേഷം’തൊഴിലന്വേഷകരുടെ രജിസ്ട്രേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക(https://eemployment.kerala.gov.in/usr/logins/jobseeker). ഈ പേജിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുകയാണ് വേണ്ടത്.
ഈ പേജിൽപേര്, ജനനത്തീയതി, മൊബൈൽനമ്പർ,ഇമെയിൽവിലാസം, ആധാർനമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്ട്രേഷൻപൂർത്തീകരിക്കാം. ആവശ്യമായ ലോഗിൻഐഡി ഉണ്ടാക്കണം .പാസ്‌വേർഡുംനൽകണം.ഇതിനുശേഷംതാഴെയുള്ള കാപ്ച പൂരിപ്പിച്ച് ക്രിയേറ്റ് അക്കൗണ്ട് എന്ന ബട്ടൺ അമർത്തുക.
രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിരവധിഅപേക്ഷകൾ തുടർച്ചയായി ലഭിച്ചസാഹചര്യത്തിലാണ്,ഉദ്യോഗാർത്ഥികളുടെമുൻഗണന(സീനിയോറിറ്റി)നഷ്ടപ്പെടാത്തരീതിയിൽ കാലാവധി നീട്ടിനൽകിക്കൊണ്ട് തൊഴിലും നൈപുണ്യവും- നാഷണൽഎംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉത്തരവിറക്കിയത്.


