Headlines

kerala14.in

ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നൽകി പരാതിക്കാരന്‍

എറണാകുളം : ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരനായ ദിനേശ് മേനോന്‍. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പാലാ നിയമസഭാ സീറ്റ് മാണി സി കാപ്പന്‍ ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനം ഇറക്കണം. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍…

Read More

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തി ബിജെപി നേതാക്കൾ

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Read More

വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’: പേര് പുതുക്കാൻ നിർദേശം നൽകി: മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ

           തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിലും സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലും പ്രവർത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി ‘വൃദ്ധസദനം’ എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും ‘സ്നേഹാലയം’ എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ നിർദേശം നൽകി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രി സ്നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ…

Read More

സംസ്ഥാനത്തെ 17.85 ലക്ഷം റേഷൻ കാർഡുടമകൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല, കടുത്ത നടപടി വരുന്നു

തിരുവനന്തപുരം :തുടർച്ചയായി ആറുമാസം റേഷൻ കടകളിൽനിന്ന് ധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നൽകി. പ്രതിമാസം ശരാശരി 17.65 ലക്ഷംപേർ കേരളത്തിൽ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരം സൈലന്റ്കാർഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികൾ വൈകാതെ ശക്തമാകുമെന്നാണ് വിവരം. റേഷൻ വിഹിതം തടസപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ(ഇകെവൈസി അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻകാർഡ് എടുക്കുകയും, എന്നാൽ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം….

Read More

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലിസ് പിടികൂടിയത്. മലപ്പുറം വണ്ടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാള്‍ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കില്‍ വള പണയം വെച്ചാണ് ഇയാള്‍ രണ്ട് ലക്ഷത്തിലധികം രൂപയെടുത്തത്. തുടര്‍ന്ന്, ജൂണ്‍, ജൂലൈ മാസങ്ങളിലായി വണ്ടൂര്‍ ഫെഡറല്‍ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും…

Read More

വൈദ്യുതി നിയന്ത്രണത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

വെമ്പായം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് AIYF വെമ്പായം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചൂട്ടുമായി പ്രതിഷേധ മാർച്ച് നടത്തിയ AIYF പ്രവർത്തകർ KSEB ഓഫീസിനു മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.AIYF സംസ്ഥാന കമ്മിറ്റി അംഗം അനുജ  എ ജി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ മേഖലാ ഭാരവാഹികളായ എം. രാഹുൽ, അനന്ദു എന്നിവർ സംസാരിച്ചു. അനുജിത്ത്,കാശിനാഥ്, അതുൽ, അനന്ദു,അമൽ  എന്നിവർ പ്രതിഷേധത്തിന് നേതൃത്വം…

Read More

പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസിൽ ഭിന്നത; പിന്മാറില്ലെന്ന് മുഖ്യമന്ത്രി, നിലപാട് കടുപ്പിച്ച് ഒരു വിഭാഗം നേതാക്കൾ

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹി യോഗത്തിൽ ശക്തമായ എതിർപ്പ്. പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ഈ നിലപാട് ഗുണം ചെയ്ത‌തായി നേതാക്കൾ ചൂണ്ടിക്കാട്ടി.എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നത്. മറ്റ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യമായ ഉപാധികൾ വച്ചുകൊണ്ട് മാത്രമാകും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കാറിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം

കായംകുളം: സ്കൂളിലേക്ക് പോകുന്നതിനായി വീട്ടിൽനിന്നിറങ്ങിയ പതിനാറുകാരന് ദാരുണാന്ത്യം. കരിയിലക്കുളങ്ങരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സമയത്ത് കാർ ഇടിച്ച് ആദിത്യനെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് ആദിത്യന്റെ മരണം സംഭവിച്ചത്. മൃതദേഹം…

Read More

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

    പാരിപ്പള്ളി: റോഡപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തിൽ അജീഷ് (28) ആണ് മരിച്ചത്. പരവൂർ–പാരിപ്പള്ളി റോഡിലെ അമ്മാരത്ത് മുക്കിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തി. തുടർന്ന് അജീഷും മറ്റുള്ളവരും ചേർന്ന് പരിക്കേറ്റയാളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ്

കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടുകളിൽ നിന്ന് എംഎസ്എഫ് പിന്നോട്ടില്ലെന്നും ഷറഫുദ്ദീൻ പിലാക്കൽ പറഞ്ഞു. സർക്കാരുകളും ഭരണസംവിധാനങ്ങളും മാറുന്നതിനനുസരിച്ച് തങ്ങളുടെ സംഘടന നിലപാട് മാറ്റാറില്ലെന്നും, ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ തന്നെ പൂർണ്ണമായും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരോ, വിദ്യാഭ്യാസ വകുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial